ENTERTAINMENT

കാന്താര 2ല്‍ രജനീകാന്ത് ? പ്രതികരിച്ച് ഋഷഭ് ഷെട്ടി

ചിത്രത്തില്‍ നിരവധി സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്നും ഋഷഭ് സൂചന നല്‍കിയിട്ടുണ്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാന്തരയുടെ വന്‍ വിജയത്തിന് ശേഷം രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്ന പ്രക്ഷേര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് വരുന്നത്. കാന്താര 2 വില്‍ സ്റ്റൈൽ മന്നൻ രജനീകാന്തും ഭാഗമാകുന്നു എന്നതാണ് പുതിയ വിവരം. കാന്താര കണ്ട രജീന്കാന്ത് ഋഷഭ് ഷെട്ടിയെ അഭിനന്ദിച്ചിരുന്നു . തുടർന്ന് ഋഷഭ് ചെന്നൈയിലെ വസതിയില്‍ എത്തി രജനീകാന്തിനെ നേരിട്ട് കണ്ടു. തുടർന്നാണ് രജനീകാന്ത് കാന്താര 2 വിന്റെ ഭാഗമായേക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു ഋഷഭിന്റെ പ്രതികരണം . ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രമേളയിൽ പുരസ്കാരം വാങ്ങാനെത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് ഋഷഭ് പ്രതികരിച്ചത്

കൂടുതലൊന്നും പ്രതികരിച്ചില്ലെങ്കിലും ചോദ്യം ഋഷഭ് നിഷേധിക്കാത്തതിനാൽ തന്നെ കാന്താര 2 വിൽ രജനീകാന്ത് ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ചിത്രത്തിന്റെ ഒന്നാം ഭാഗം 100 ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ വേളയിലായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര 2 ഋഷഭ് ഷെട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാന്താരയുടെ പ്രീക്വല്‍ അടുത്ത വര്‍ഷമുണ്ടാകുമെന്ന അന്ന് ഋഷഭ് പറഞ്ഞിരുന്നു.

രണ്ടാം ഭാഗത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമായതിനാൽ കാന്താര 2ല്‍ അഭിനയിക്കില്ലെന്ന് ഋഷഭ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിരവധി സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്നാണ് ഋഷഭ് പറഞ്ഞത് . വിവിധ ഭാഷകളിലായി 400 കോടി ബോക്സ് ഓഫീസ് വിജയമാണ് കാന്താര നേടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ