ENTERTAINMENT

ദളപതി വിജയ് യുടെ മകൻ സിനിമയിലേക്കോ? താരപുത്രി നായികയാകുമെന്നും റിപ്പോർട്ട്

ദേവയാനിയുടെ ഭർത്താവ് രാജ്കുമാരൻ തന്നെയാകും സംവിധാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ദളപതി വിജയുടെ മകൻ സഞ്ജയ്. നടി ദേവയാനിയുടെ മകൾ ഇനിയയാണ് ചിത്രത്തിലെ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അജിത് കുമാർ ചിത്രം 'നീ വരുവായ് എന്ന'യുടെ രണ്ടാം ഭാഗമായിരിക്കും ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്.

ദേവയാനിയുടെ ഭർത്താവ് രാജ്കുമാരൻ്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ചിത്രമാണ് 'നീ വരുവായ് എന്ന'. ദേവയാനി ആയിരുന്നു നായിക. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ചെയ്യാൻ ആഗ്രഹമുണ്ടെന്നും സഞ്ജയേയും ഇനിയയേയും പ്രധാന വേഷത്തിൽ അഭിനയിപ്പിക്കാൻ താൽപര്യമുള്ളതായി രാജ്കുമാരൻ പറഞ്ഞതായും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു

നിലവിൽ കാനഡയിൽ പഠിക്കുന്ന സഞ്ജയ് യുടെ ഇഷ്ട മേഖല സംവിധാനമാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വിജയ് യുടെ വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ ഞാൻ അടിച്ചാൽ താങ്കമാട്ടെ എന്ന ഗാനരംഗത്തിൽ സഞ്ജയ് അഭിനയിച്ചിരുന്നു

സഞ്ജയ് യെ നായകനാക്കി സിനിമ ചെയ്യാൻ നിരവധി പേർ സമീപിക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം ബീസ്റ്റിന്റെ പ്രൊമോഷന്റെ ഭാഗമായി സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിജയ് തുറന്ന് പറഞ്ഞിരുന്നു. അൽഫോൺസ് പുത്രനും സഞ്ജയ് യെ നായകാനാക്കി സിനിമ ചെയ്യാൻ ആഗ്രഹം പ്രകടപ്പിച്ച് സമീപിച്ചെങ്കിലും സഞ്ജയ് സമ്മതിക്കാത്തതിനാൽ നടന്നില്ലെന്നാണ് വിജയ് വ്യക്തമാക്കിയത്

ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഷൂട്ടിങ് പൂർത്തിയാക്കിയിരിക്കുകയാണ് വിജയ്. തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ഗൗതം മേനോൻ, മിഷ്‌കിൻ, തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് പദ്ധതി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ