ENTERTAINMENT

ഇലവീഴാപൂഞ്ചിറയ്ക്കു ശേഷം ഷാഹി കബീർ ഒരുക്കുന്ന പോലീസ് കഥയ്ക്ക് കണ്ണൂരിൽ പാക്കപ്പ്; റോഷൻ മാത്യുവും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിൽ

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവിതമാണ് ഇതിവൃത്തമാക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ പൂർത്തിയായി. ഇലവീഴാപൂഞ്ചിറയ്ക്കു ശേഷം ഷാഹി കബീറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവിതമാണ് ഇതിവൃത്തമാക്കുന്നത്. ഇനിയും പേര് നിശ്ചയിക്കാത്ത ചിത്രത്തിന്റെ എൺപത് ശതമാനവും രാത്രിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും നിശ്ചയിച്ച സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതായി അണിയറ പ്രവർത്തകർ അറിയിച്ചു. മനേഷ് മാധവനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 2023-ൽ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ ഷാഹി കബീറിന്റെ ആദ്യ ചിത്രമായ ഇലവീഴാ പൂഞ്ചിറയിലൂടെ മനേഷ് മാധവൻ മികച്ച ഛായാ​ഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ദീലീപ്നാഥ്, എ‍ഡിറ്റർ പ്രവീൺ മംഗലത്ത്, സൗണ്ട്മിക്സിങ് സിനോയ്ജോസഫ്, ചീഫ് അസോ. ഷെല്ലി സ്രീസ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്, വസ്ത്രാലങ്കാരം ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ