ENTERTAINMENT

'റെനെർവേഷൻസിൽ' ജെറിമി റന്നറിനോടൊപ്പം അനില്‍ കപൂര്‍

ട്വിറ്ററിലൂടെ അനിൽ കപൂർ തന്നെയാണ് വിവരം സ്ഥിരീകരിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അനില്‍ കപൂര്‍. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന ജെറിമി റെന്നറിന്റെ പുതിയ പരമ്പര 'റെനെര്‍വേഷന്‍സിലാ'ണ് അനില്‍ കപൂര്‍ അഭിനയിക്കുന്നത്. അനില്‍ കപൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.

''അനില്‍ കപൂര്‍ എന്ന നടൻ അടുത്തതായി എന്തു ചെയ്യാൻ പോകുന്നു എന്നറിയാൻ ആഗ്രഹമുണ്ടെന്ന സംവിധായകന്‍ ശേഖര്‍ കപൂറിന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ട്വിറ്റര്‍ കുറിപ്പ്.

ഡിസ്‌നിക്കായി ജെറിമി റെന്നറിനോടൊപ്പമുള്ള റെനെര്‍വേഷസിനായി കാത്തിരിക്കുകയാണെന്നായിരുന്നു അനില്‍ കപൂറിന്റെ മറുപടി

ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്ല്യണര്‍, 24 എന്നീ ഹോളിവുഡ് ചിത്രങ്ങളിലാണ് അനില്‍ കപൂര്‍ അഭിനയിച്ചിട്ടുള്ളത്. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെ 'മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോളില്‍' അനില്‍ കപൂറും ജെറിമി റെന്നറും ഭാഗമായിരുന്നു. എന്നാല്‍ റെനെര്‍വേഷൻസിലൂടെ ഇരുവരും സ്‌ക്രീനിന് മുമ്പില്‍ ഒരുമിച്ച് അഭിനയിക്കുന്നു സീരിസിന്റെ മറ്റൊരു പ്രത്യേകത.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ 'ഹോക്കൈ' എന്ന സൂപ്പര്‍ഹീറോയെയാണ് ജെറിമി റെന്നര്‍ അവതരിപ്പിക്കുന്നത്. രാജസ്ഥാനിലെ ആല്‍വാറില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് മുതല്‍ അനില്‍ കപൂര്‍ റെനെര്‍വേഷന്‍സിന്റെ ഭാഗമായേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ റെന്നറിന് പരിക്കേറ്റപ്പോള്‍ താരത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. നിങ്ങള്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്നായിരുന്നു ട്വീറ്റ്.

ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഹോളിവുഡ് സീരീസുകളിലും സിനിമകളിലും ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അനില്‍ കപൂറിന്റെ റെനെര്‍വേഷൻസിലെ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ