ENTERTAINMENT

വെറുതെ അല്ല രജനീകാന്തിനെ തലൈവർ എന്നുവിളിക്കുന്നത്; ജയിലറിന്റെ വിശേഷം പറഞ്ഞ് ജാക്കി ഷെറോഫ്

ജയിലര്‍ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജാക്കി ഷെറോഫ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സ്റ്റൈൽ മന്നൻ രജനീകാന്തിനെ വാനോളം പുകഴ്ത്തി ജാക്കി ഷെറോഫ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും രജനീ സൂപ്പർസ്റ്റാറെന്നും അങ്ങനെയുള്ളവർ അപൂർവമാണെന്നും ജാക്കി ഷെറോഫ് പറയുന്നു. രജനിക്കൊപ്പമുള്ള പുതിയ ചിത്രം ജയിലറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് ജാക്കി ഷെറോഫിന്റെ പ്രതികരണം

ജാക്കി ഷെറോഫിന്റെ വാക്കുകൾ

ഒരു ദിവസം സിനിമയുടെ ഷൂട്ട് തീര്‍ത്ത് പോകാനായി രജനീ സാർ കാറിനടുത്തേയ്ക്ക് നീങ്ങി. അദ്ദേഹത്തെ കാണാന്‍ അവിടെ ഒരു ജനക്കൂട്ടം കാത്ത് നില്‍പ്പുണ്ട്. എന്നോട് യാത്ര പറഞ്ഞില്ലെന്ന് മനസ്സിലാക്കിയ രജനീ സാർ ജനക്കൂട്ടത്തിനിടയിലൂടെ വീണ്ടും സെറ്റിലേക്ക് തിരികെ വന്നു. ജാക്കി എവിടെയാണെന്ന് ചോദിച്ച് കൊണ്ടാണ് അദ്ദേഹം എന്റെ അടുത്തേക്ക് വന്നത്. ഞാന്‍ ഷൂട്ടിലാണെന്ന് മനസിലാക്കിയ അദ്ദേഹം എന്നോട് യാത്ര പറയണമെന്നും അതിനാണ് തിരികെ വന്നതെന്നും സഹപ്രവര്‍ത്തകനോട് പറഞ്ഞു'.ഇത്രയധികം മറ്റുള്ളവരെ പരിഗണിക്കുന്ന ഒരു വ്യക്തിയാണ് രജനീകാന്ത് . ഇതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും തലൈവർ എന്ന് വിളിക്കുന്നത്.ലോകത്തിലെ ഏറ്റവും വിനയാന്വിതനായ താരങ്ങളിലൊരാളാണ് അദ്ദേഹം.

ജയിലറിൽ വില്ലന്‍ കഥാപാത്രമായാണ് ജാക്കി ഷെറോഫ് എത്തുന്നത്. 2014 ല്‍ പുറത്തിറങ്ങിയ രജനീകാന്തിന്റെ കൊച്ചടിയാനാണ് ഇതിന് മുൻപ് ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രം.

അതേസമയം ജലിറന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. അമേരിക്കയില്‍ പ്രീമിയര്‍ ഷോയ്ക്കുള്ള ടിക്കറ്റിന്റെ ബുക്കിങ് ഏതാണ്ട് പൂര്‍ത്തിയായി. 170 തിയേറ്ററുകളില്‍ നിന്നുള്ള പ്രീ ബുക്കിങ്ങിൽ നിന്ന് മാത്രം മൂന്ന് ലക്ഷം ഡോളറിലധികം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കമല്‍ഹാസന്റെ വിക്രം സിനിമയുടെ കളക്ഷന്‍ മറികടന്നിരിക്കുകയാണ് രജനീകാന്തിന്റെ ജയിലര്‍. ചിത്രം ഓഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ