ENTERTAINMENT

പരിഹസിക്കുന്ന കമന്റുകൾ വേദനിപ്പിക്കാറുണ്ടെന്ന് ജാഫർ സാദിഖ്; അടുത്ത ചിത്രം ഷാരൂഖിനൊപ്പം

പാവ കഥൈകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജയിലറിന് ശേഷം അടുത്ത ചിത്രം ഷാരൂഖാനൊപ്പമെന്ന് സ്ഥിരീകരിച്ച് ജാഫർ സാദിഖ്. തമിഴ് സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ജാഫർ ഷാരൂഖ് ചിത്രം ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. എന്നാൽ രൂപത്തെ പരിഹസിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വേദനിപ്പിക്കാറുണ്ടെന്നും ജാഫർ പറയുന്നു. തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജാഫർ ഇക്കാര്യം തുറന്ന് പറഞ്ഞത്

ജവാനിൽ ഒരു ചെറിയ വേഷം ചെയ്യുന്നുവെന്നും തികച്ചും വ്യത്യസ്തമായ വേഷമായിരിക്കുമെന്നും ജാഫർ സാദിഖ് പറയുന്നു. പാവ കഥൈകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജാഫർ രജനികാന്തിന്റെ ജയിലറിലും വില്ലൻ വേഷത്തിലാണ് എത്തിയത് . സൂപ്പർസ്റ്റാർ ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജാഫർ സാദിഖ് പറയുന്നു.

ബാക്ക്-ടു-ബാക്ക് ഹിറ്റുകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട നടനായി മാറിയിരിക്കുകയാണ് ജാഫർ സാദിഖ്. കമൽഹാസൻ ചിത്രം വിക്രത്തിലെ ഗ്യാങ്‌സ്റ്റർ വേഷവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിമ്പുവിന്റെ പത്തുതലയിലും നെഗറ്റീവ് റോളിലാണ് സാദിഖ് എത്തിയത്

സംവിധായകൻ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. ദക്ഷിണേന്ത്യയിൽ നിന്നുള്ള വൻ താരനിര തന്നെയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. നയൻതാര, പ്രിയാമണി, വിജയ് സേതുപതി, യോഗി ബാബു എന്നിവർക്ക് പുറമെ അതിഥി വേഷത്തിൽ ദീപിക പദുക്കോണുമുണ്ട്. ചിത്രത്തിന് സം​ഗീതം ചിട്ടപ്പെടുത്തിക്കൊണ്ട് അനിരുദ്ധ് രവിചന്ദറും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രം സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ