ENTERTAINMENT

ആറാം വയസിൽ വെള്ളിത്തിരയിൽ എത്തിയ 'അമ്പിളി'; മലയാളത്തിന്റെ ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാൾ, ആശംസകളുമായി മോഹൻലാൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനമാണിന്ന്.

1951 ജനുവരി 5 ന് തിരുവനന്തപുരം ജഗതിയിൽ നാടകാചാര്യൻ ജഗതി എൻ കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകനായിട്ടാണ് ജഗതി ശ്രീകുമാർ ജനിച്ചത്.

ആറാം വയസിൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ജഗതി ശ്രീകുമാറിനെ അമ്പിളി എന്നായിരുന്നു പ്രിയപ്പെട്ടവര്‍ വിളിച്ചിരുന്നത്. ആറാം വയസിൽ അച്ഛൻ ജഗതി എൻ കെ ആചാരി തിരക്കഥ രചിച്ച 'അച്ഛനും മകനും' എന്ന ചിത്രത്തിൽ 'മാസ്റ്റർ അമ്പിളി' എന്ന പേരിലായിരുന്നു ജഗതി ശ്രീകുമാർ അഭിനയിച്ചത്.

കുട്ടിക്കാലത്ത് തന്നെ അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്ന ശ്രീകുമാർ അച്ഛന്റെ നാടകങ്ങളിലും അഭിനയിച്ചിരുന്നു. തിരുവനന്തപുരം മോഡൽ സുകൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജഗതി ശ്രീകുമാര്‍ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്.

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സംവിധാനം നിർവ്വഹിച്ച 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാര മലയാള സിനിമയിലേക്ക് ജഗതി ശ്രീകുമാർ കടന്നുവരുന്നത്. പിന്നീട് ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ച ജഗതി ശ്രീകുമാർ. 1975 ൽ റിലീസ് ചെയ്ത ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യവേഷത്തിൽ അഭിനയിച്ചത്.

സിനിമയിൽ അമ്പത് വർഷം തികച്ച ജഗതി രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. കല്യാണ ഉണ്ണികൾ, അന്നകുട്ടി കോടമ്പാക്കം വിളിക്കുന്നു എന്നീ ചിത്രങ്ങളാണ് ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രങ്ങൾ.

2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി ചികിത്സയിൽ ആയിരുന്നു. തുടർന്ന് ചലച്ചിത്ര മേഖലയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്ത് അദ്ദേഹം പതിയെ സിനിമയിലേക്ക് തിരിച്ചുവരികയാണ്. മമ്മൂട്ടി നായകനായ സിബിഐ 5, തീമഴ തേൻ മഴ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് തിരികെയെത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും