ENTERTAINMENT

ജയിലറിന്റെ സംവിധായകന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; ചെന്നൈയിൽ പ്രദർശനം തടസപ്പെട്ടു

ആഗോളതലത്തിൽ രണ്ട് ദിവസത്തെ പ്രദർശനത്തിൽ നിന്ന് ചിത്രം 135 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

രജനീകാന്ത് ചിത്രം ജയിലറിന്റെ വിജയാഘോഷത്തിൽ ആരാധകർ. ആവേശം അതിരുകടന്നതോടെ ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കേണ്ടി വന്നു . സ്ക്രീനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് ചെന്നൈയിലെ ഒരു തീയേറ്ററിൽ പ്രദർശനം നിർത്തേണ്ടിവന്നത്. രജനികാന്ത് ചിത്രം ജയിലർ കണ്ട് ആവേശഭരിതരായ ആരാധകർ സ്ക്രീനിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സ്‌ക്രീനിന് കേടുപാടുകൾ സംഭവിച്ചത്.

അതേസമയം, ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭിനന്ദനം . ജയിലർ മികച്ച എന്റർടെയ്‌നർ ചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . എല്ലാ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞ് നെൽസണും മറുപടി നൽകി. അഭിനേതാക്കളും അണിയറപ്രവർത്തകരും നിങ്ങളുടെ വാക്കുകളിൽ സന്തോഷിക്കുന്നെന്നും നെൽസൺ സോഷ്യൽ മീഡിയയിൽ കുറിച്ചു

വിജയ് യും സംവിധായകന് അഭിനന്ദനമറിയിച്ചിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് താരങ്ങളായ മോഹൻലാലിനും ശിവ രാജ്‌കുമാറിനും പ്രശംസ ലഭിച്ചതിനെക്കുറിച്ച് നെൽസൺ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ജയിലർ. ചിത്രം രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 135 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്.

ഒന്നാം ദിവസം 72 കോടിയിലധികം നേടിയ ജയിലർ രണ്ടാം ദിനത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ലഭിച്ചതോടെ രജനികാന്തിന്റെ അവസാന രണ്ട് റിലീസുകളെ അപേക്ഷിച്ച് ജയിലർ ഏറ്റവും കൂടുതൽ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ ഓഗസ്റ്റ് 10നാണ് തിയേറ്ററിൽ എത്തിയത്. രജനികാന്തിന് പുറമെ മോഹൻലാൽ, കന്നഡ നടൻ ശിവരാജ്കുമാർ, തമന്ന, രമ്യാ കൃഷ്ണൻ, ജാക്കി ഷ്റോഫ്, യോഗി ബാബു, വസന്ത് രവി, വിനായകൻ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പാൻ-ഇന്ത്യൻ ചിത്രം ലോകമെമ്പാടുമുള്ള 7000 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിലെ സം​ഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ