ENTERTAINMENT

ചോദ്യങ്ങള്‍ കേട്ട് മടുത്തു; ജാക്കിന്റെ മരണത്തില്‍ ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ ജെയിംസ് കാമറൂണ്‍

തണുത്തുറഞ്ഞ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരാള്‍ മരണത്തിന് കീഴടങ്ങുമെന്നാണ് ഫോറന്‍സിക് പരീക്ഷണത്തിലൂടെ കാമറൂണ്‍ തെളിയിക്കുന്നത്

വെബ് ഡെസ്ക്

ടൈറ്റാനിക് സിനിമയ്ക്ക് എന്തിനാണ് ഇത്ര ക്രൂരമായ പര്യവസാനം നല്‍കിയത്?. സിനിമയിലെ നായക കഥാപാത്രം ജാക്കിനെ എന്തിനാണ് കൊന്നു കളഞ്ഞത്? റോസ് കിടന്നിരുന്ന ആ പലക കഷ്ണത്തിനു മുകളില്‍ ജാക്കിന് കൂടി കിടക്കാന്‍ സ്ഥലമുണ്ടായിരുന്നല്ലോ?

1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് സിനിമയുടെ ക്ലൈമാക്‌സ് രംഗത്തെപ്പറ്റി ലോകത്തെമ്പാടും ഉയര്‍ന്ന് വന്ന ചോദ്യങ്ങളായിരുന്നു ഇവ. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന് ശാസ്ത്രീയമായ വിശദീകരണം നല്‍കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍.

ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്

അങ്ങനെയൊരു ക്ലൈമാക്സ് ചിത്രത്തിന് അനിവാര്യമാണെന്നായിരുന്നു കാമറൂണിന്റെ വാദം. പലതവണ ഇക്കാര്യം സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്ററിയില്‍, എങ്ങനെ ജാക്ക് മരിക്കാനിടയായി എന്ന് കൃത്യമായി കാമറൂണ്‍ വിശദീകരിക്കും. തണുത്തുറഞ്ഞ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരാള്‍ മരണത്തിന് കീഴടങ്ങുമെന്നാണ് ഫോറന്‍സിക് പരീക്ഷണത്തിലൂടെ ജെയിംസ് കാമറൂണ്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്.

നായകന്റെയും നായികയുടെയും അതേ ശരീരഭാരത്തിലുള്ള രണ്ട് പേരെ ഉപയോഗിച്ച് സെന്‍സറുകളുടെ സഹായത്തോടെയായിരുന്നു പരീക്ഷണം. സെന്‍സറുകള്‍ ഘടിപ്പിച്ച് രണ്ട് പേരെയും ഐസ് വെള്ളത്തിലിറക്കുകയും വിവിധ രീതികളിലൂടെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമോ എന്നായിരുന്നു പരീക്ഷണം. അതിജീവിക്കാന്‍ സാധിക്കില്ല എന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞതെന്നും ജെയിംസ് കാമറൂണ്‍ കൂട്ടിചേര്‍ത്തു. ഹൈപ്പോതെര്‍മിയ വിദഗ്ദന്റെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്.

റോമിയോ ആന്‍ഡ് ജൂലിയറ്റിനെ പോലെ ടൈറ്റാനികും പ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ്
ജെയിംസ് കാമറൂണ്‍

റോമിയോ ആന്‍ഡ് ജൂലിയറ്റിനെ പോലെ ടൈറ്റാനിക്കും പ്രണയത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ്. ഇവിടെ ത്യാഗം കൊണ്ടാണ് സ്‌നേഹം അളക്കപ്പെടുന്നത്. അതിനാല്‍ ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നു. ടൈറ്റാനിക്കിന്റെ 25ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 4കെ പതിപ്പ് പുറത്തിറക്കുന്നതിനോടൊപ്പമാണ് ഈ പഠനത്തിലെ വിവരങ്ങളും പുറത്തു വിടുക.

ലിയനാര്‍ഡോ ഡി കാപ്രിയോ, കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരാണ് ജാക്കിന്റെയും റോസിന്റെയും വേഷങ്ങള്‍ അനശ്വരമാക്കിയത്. 1997 പുറത്തിറങ്ങിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം പ്രേക്ഷകരുടെയുള്ളില്‍ ഇപ്പോഴും ഒരു നോവായി നിലനില്‍ക്കുകയാണ്. 14 ഓസ്‌കാര്‍ നോമിനേഷനുകളും മികച്ച ചിത്രം ഉള്‍പ്പെടെ 11 ഓസ്‌കാര്‍ അവാര്‍ഡുകളും നേടിയ ടൈറ്റാനിക് സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി ടൈറ്റാനിക് ഇപ്പോഴും തുടരുകയാണ്. 2.2 ബില്യണ്‍ ഡോളറാണ് കളക്ഷനായി ചിത്രം നേടിയത്.

ജെയിംസ് കാമറൂണ്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ അവതാര്‍ ദ വേ ഓഫ് വാട്ടറുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ