ENTERTAINMENT

സെയ്ഫ് അലി ഖാനെതിരെ തീവ്രവാദ സംഘടനയുടെ വീഡിയോ; പങ്കുവെയ്ക്കരുതെന്നു ജമ്മു കശ്മീര്‍ പോലീസ്

5.55 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പുറത്തിറങ്ങിയത്

വെബ് ഡെസ്ക്

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ചിത്രവും അദ്ദേഹത്തിന്റെ 2015ൽ പുറത്തിറങ്ങിയ ചിത്രം ഫാന്റത്തിന്റെ പോസ്റ്ററും ദുരുപയോഗം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ പോലീസ്. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് (ജെഇഎം) എന്ന തയാറാക്കിയ പ്രൊപ്പഗണ്ട വീഡിയോ പങ്കുവെക്കരുതെന്നാണ് മുന്നറിയിപ്പ്. അഞ്ച് മിനുറ്റും 55 സെക്കൻഡും ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടിനാണു പുറത്തിറങ്ങിയത്.

''ഈ വീഡിയോ ആരും പങ്കുവക്കരുതെന്ന് ജമ്മു കശ്മീര്‍ പോലീസ് പൊതുജനങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും വീഡിയോ ലഭിച്ചിട്ടുണ്ടെങ്കില്‍ ആരാണ് പങ്കുവെച്ചതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. അയച്ചയാളുടെ ഫോണ്‍ നമ്പര്‍, അയച്ച ദിവസം, സമയം എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. ഇക്കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സൂപ്പര്‍വൈസറി ഓഫീസര്‍ക്കും ടെക്സ്റ്റ് മെസേജ് വഴി അവരുടെ സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണം,'' മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും പങ്കുവെക്കുന്നതും യുഎപിഎ പ്രകാരം വകുപ്പ് 13, 18 എന്നിവയില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണെന്നും മുന്നറിയിപ്പിൽ കൂട്ടിച്ചേര്‍ത്തു.

മൗലാന മസൂദ് അസ്ഹര്‍ സ്ഥാപിച്ച തീവ്രവാദ സംഘടനയാണ് ജയ്ഷ് ഇ മുഹമ്മദ്. കഴിഞ്ഞ ആഴ്ച ജമ്മുവിലെ ദോഡയില്‍ ജെഇഎം നടത്തിയ ആക്രമണത്തില്‍ ഉന്നതോദ്യോഗസ്ഥനും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു.

സെയ്ഫ് അലി ഖാനൊപ്പം കത്രീന കൈഫും പ്രധാന റോളിലെത്തിയ ഫാന്റം 2015ലാണ് പുറത്തിറങ്ങിയത്. കബീർ ഖാൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറിന്, മുംബൈ ആക്രമണത്തിനുശേഷം പുറത്തുവന്ന ഹുസൈൻ സെയ്ദിയുടെ 'മുംബൈ അവഞ്ചേഴ്‌സ്' എന്ന പുസ്തകവുമായി ഏകോപിപ്പിച്ചാണ് തിരക്കഥ ഒരുക്കിയത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം