ENTERTAINMENT

ആയിരം കോടിക്ക് അരികെ ജവാന്‍; തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 1000 കോടിയിലെത്തിക്കുന്ന താരമായി ഷാരൂഖ്

ഇന്നലെ രാത്രി വരെയുള്ള കണക്കെടുക്കുമ്പോള്‍ ചിത്രം ആഗോള തലത്തില്‍ 989 കോടിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

വെബ് ഡെസ്ക്

കളക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച് വമ്പന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ് ഷാരൂഖ് ഖാന്റെ 'ജവാന്‍'. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ ആയിരം കോടി കടക്കാനൊരുങ്ങുകയാണ് ജവാന്‍. ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയത് 650 കോടിയാണ്. ഇന്നലെ രാത്രി വരെയുള്ള കണക്കെടുക്കുമ്പോള്‍ ചിത്രം ആഗോള തലത്തില്‍ 989 കോടിയാണ് നേടിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കളക്ഷനില്‍ വമ്പന്‍ റെക്കോഡാണ് ജവാന്റേത്. ഇതിനു മുന്‍പ് ഷാരൂഖ് ഖാന്റെ തന്നെ പഠാനായിരുന്നു ആ റെക്കോഡ്. പഠാന്റെ റെക്കോര്‍ഡ് കളക്ഷനൊപ്പം ജവാന്റെ കളക്ഷനും എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആഗോള കളക്ഷനില്‍ മിഡിലീസ്റ്റില്‍ 1,38 കോടിയും, നോര്‍ത്ത് അമേരിക്കയില്‍ 1.36 കോടി, ബ്രിട്ടനില്‍ 0.34 കോടി, ഓസ്‌ട്രേലിയയില്‍ 0.27 കോടി, മലേഷ്യയില്‍ 0.1 കോടി എന്നിങ്ങനെയാണ് ജവാന്‍റെ കളക്ഷന്‍.

300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ലോകമെമ്പാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ 4500 ഓളം തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭാര്യ ഗൗരി ഖാനാണ് ജവാന്‍ നിര്‍മിക്കുന്നത്. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് താരങ്ങള്‍. അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ