ENTERTAINMENT

ആയിരം സുന്ദരികൾക്കൊപ്പം ചുവടുവച്ച് കിങ് ഖാൻ; 15 കോടി രൂപാ ചെലവിൽ ഇതാ ഒരു ഗാനം

ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇന്ത്യൻ ഗാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

റെക്കോര്‍ഡ് കളക്ഷന്‍ നേടി ആരാധകരെ ആവേശത്തിലാക്കിയ പഠാന് ശേഷം എത്തുന്ന ഷാരുഖ് ഖാൻ ചിത്രം ജവാനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ഷാരൂഖ് - ആറ്റ്‌ലി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജവാനിലെ 'സിന്ദാ ബന്ദാ' എന്ന ഗാനം ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. ഗാനമെത്തും മുൻപു തന്നെ അതിന്റെ സവിശേഷതകൾ ആരാധകരെ അതിശയിപ്പിക്കുകയാണ്. 15 കോടി രൂപയാണ് ഈ ഒറ്റഗാനത്തിനായി മുടക്കിയിരിക്കുന്നത്. ചിത്രീകരണ ചെലവ് കണക്കാക്കിയാൽ ചെലവ് കൂടിയ രണ്ടാമത്തെ ഇന്ത്യൻ ഗാനമാണ് ഇത്. യന്തിരന്‍ 2.0 യിലെ 20 കോടി രൂപ മുതൽ മുടക്കിൽ ചിത്രീകരിച്ച 'യന്തര ലോകപു സുന്ദരിവെ' എന്ന ഗാനമാണ് ഈ പട്ടികയിൽ ഒന്നാമത്.

ചെന്നൈയിൽ അഞ്ച് ദിവസമെടുത്താണ് ചിത്രീകരണം. ഷാരൂഖിന്റെ ഇന്നേവരെ കണ്ടിട്ടില്ലത്ത ഡാൻസ് നമ്പറുകൾ ആരാധക ഹൃദയം നിറയ്ക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. അനിരുദ്ധ് രവിചന്ദ‍ർ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് നൃത്തചുവടുകൾ ചിട്ടപ്പെടുത്തിയത് ഷോബിയാണ്. കിങ് ഖാനൊപ്പം 1000 നർത്തകികൾ ചുവടുവയ്ക്കുന്നു.

സെപ്റ്റംബർ ഏഴിനാണ് ജവാന്റെ റിലീസ്. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം ഒരേ സമയം റിലീസ് ചെയ്യുക. ജൂണ്‍ 2 ന് ജവാന്‍ തീയറ്ററുകളില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. നായന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തിൽ. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍