ENTERTAINMENT

ആർതിയിൽനിന്നു സ്വത്തുവകകൾ വീണ്ടെടുക്കാൻ ജയം രവി, 'വീട്ടിൽ പ്രവേശനം അനുവദിക്കുന്നില്ല'; അഡയാർ പോലീസിൽ പരാതി

കാറും സ്വകാര്യ വ്സതുക്കളുമടക്കമുളള തന്റെ സ്വത്തുവകകൾ ആർതിയുടെ കൈവശമാണെന്നും അവയെല്ലാം തനിക്ക് കൈമാറണമെന്നുമുളള ആവശ്യവുമായാണ് ജയം രവി ചെന്നൈയിലെ അഡയാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആർതിയുമായുളള 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ പോലീസിനെ സമീപിച്ച് ജയം രവി. കാറും സ്വകാര്യ വ്സതുക്കളുമടക്കമുളള തന്റെ സ്വത്തുവകകൾ ആർതിയുടെ കൈവശമാണെന്നും അവയെല്ലാം തനിക്ക് കൈമാറണമെന്നുമുളള ആവശ്യവുമായാണ് ജയം രവി ചെന്നൈയിലെ അഡയാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ആർതി തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും ജയം രവിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ജയം രവി വീട്ടിൽ വരുന്നില്ലെന്നായിരുന്നു ആരതിയുടെ പ്രതികരണം. തുടർന്ന് ജയം രവിയോടും ആർതിയോടും തർക്കം തമ്മിൽ പറഞ്ഞു പരിഹരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.

മുമ്പ് ജയം രവിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ആർതി ആയിരുന്നു. അക്കൗണ്ട് ക്രെഡൻഷ്യലുകൾ കൈമാറാൻ ജയം രവി ആവശ്യപ്പെട്ടെങ്കിലും ആർതി തയ്യാറായിരുന്നില്ല. തുടർന്ന് വിവരങ്ങൾ ലഭ്യമാക്കാൻ ജയം രവി മെറ്റയെ സമീപിക്കുകയായിരുന്നു. അക്കൗണ്ട് കൈവശപ്പെടുത്തിയ ശേഷം തന്റെ പുതിയ ചിത്രമായ ബ്രദറിന്റെ ഓഡിയോ ലോഞ്ച് വീഡിയോ ജയം രവി ആർതിയുടെ സഹായം കൂടാതെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ശേഷം അവരുമൊത്തുളള ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിൽ നിന്നും നീക്കം ചെയ്തു.

15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ആർതിയുമായുളള വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് തയാറല്ലെന്നുമായിരുന്നു ആർതിയുടെ മറുപടി. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്നായിരുന്നു ആർതി പറഞ്ഞത്. ജയം രവിയുടെ പ്രഖ്യാപനത്തിൽ ഞെട്ടലുണ്ടായെന്നും താനും മക്കളും ജയം രവിയെ കാണാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആരതി പോലീസിനെ അറിയിച്ചു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍