ENTERTAINMENT

ഹിന്ദിയിൽ രണ്ടാമൂഴത്തിന് ജീത്തു ജോസഫ്; ഒരുങ്ങുന്നത് ത്രില്ലര്‍ ഡ്രാമ ചിത്രം

ദ ബോഡിയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ ഹിന്ദി ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹിന്ദിയില്‍ രണ്ടാമൂഴത്തിന് ഒരുങ്ങി ജീത്തു ജോസഫ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രം ജംഗളീ പിക്‌ചേഴ്‌സും ക്ലൗഡ് 9 പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. പുതിയ ചിത്രത്തിനെ കുറിച്ചുളള വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ജീത്തു ജോസഫ് തന്നെയാണ് പങ്കുവച്ചത്.

ഓരോ ഇന്ത്യക്കാരനിലും ദേശീയ അഭിമാനം ഉണര്‍ത്തുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക എന്നായിരുന്നു ജീത്തുവിന്റെ പോസ്റ്റ്.

ദ ബോഡിയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ ഹിന്ദി ചിത്രം. ക്രൈം ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, റിഷീ കപൂർ, ശോഭിത ധൂലിപാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

മോഹൻലാൽ നായകനാകുന്ന നേര് എന്ന ചിത്രമാണ് നിലവിൽ ജീത്തു ചെയ്യുന്നത്. ജീത്തു ജോസഫിനൊപ്പമുള്ള മോഹൻലാലിന്റെ നാലാമത്തെ ചിത്രമാണ് നേര്. കോർട്ട്റൂം ഡ്രാമ വിഭാഗത്തിലാണ് നേര് ഒരുങ്ങുന്നത്. സിദ്ദിഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിൻ്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ