ENTERTAINMENT

'മര്‍ഡര്‍ മിസ്റ്ററി 2'- ലെഹങ്കയില്‍ തിളങ്ങി ഹോളിവുഡ് സൂപ്പര്‍താരം ജെന്നിഫര്‍ ആനിസ്റ്റണ്‍

മനീഷ് മൽഹോത്രയാണ് ലെഹങ്ക രൂപകൽപന ചെയ്തിരിക്കുന്നത്

വെബ് ഡെസ്ക്

ഇന്ത്യന്‍ വസ്ത്രത്തിൽ തിളങ്ങി ഹോളിവുഡ് സൂപ്പര്‍താരം ജെന്നിഫര്‍ ആനിസ്റ്റൺ. ജെന്നിഫര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'മര്‍ഡര്‍ മിസ്റ്ററി 2'വിന്റെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സ് തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. ട്രെയിലറില്‍ ജെന്നിഫര്‍ ലഹങ്ക ധരിച്ചെത്തിയത് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കി. താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാണ്. സീരീസിന്റെ ട്രെയിലറിനു താഴെ ജെന്നിഫറിനെ പ്രശംസിച്ചു കൊണ്ടുള്ള ആരാധകരുടെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.

പ്രശസ്ത ബോളിവുഡ് ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ജെന്നിഫറിനായുള്ള ലഹങ്ക ഒരുക്കിയിരുക്കുന്നത്. മനീഷിനെ പുകഴ്ത്തി കരണ്‍ ജോഹറടക്കമുള്ള താരങ്ങളും ട്വീറ്റ് ചെയ്തു.

മര്‍ഡറി മിസ്റ്ററി ആദ്യഭാഗം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സീരീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇന്ത്യന്‍ മഹാരാജാവിനെ തട്ടികൊണ്ട് പോകുന്നതാണ് 'മര്‍ഡര്‍ മിസ്റ്ററി 2'വിന്റെ ഇതിവൃത്തം. ജെന്നിഫര്‍ ആനിസ്റ്റണും ആഡം സാന്‍ഡ്‌ലറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ഇന്ത്യന്‍ പശ്ചാത്തലം ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നുണ്ട്

തൊണ്ണൂറുളിലെ പ്രശസ്ത സിറ്റ്‌കോമായ 'ഫണ്ട്‌സി'ലെ റെയ്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ നടിയാണ് ജെന്നിഫര്‍ ആനിസ്റ്റണ്‍. ദ അയണ്‍ ജയന്റ്, ഡംബ്ലിന്‍ തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിലെ നായികയായി എത്തിയ ജെന്നിഫര്‍ ഗോള്‍ഡന്‍ ഗ്ലോബ് ജേതാവ് കൂടിയാണ്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്