ENTERTAINMENT

വിവാദത്തിന് പിന്നാലെ പഠാനിലെ രണ്ടാമത്തെ ഗാനവും വരുന്നു ; പുറത്തുവരുന്നത് 'ജൂമെ ജോ പഠാന്‍' എന്ന ഗാനം

വെബ് ഡെസ്ക്

ആദ്യഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പിന്നാലെ, പഠാന്‍ സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ ട്വിറ്ററില്‍ ക്യാംപെയിനിടെയാണ് രണ്ടാമത്തെ ഗാനവുമെത്തുന്നത്. 'ജൂമെ ജോ പഠാന്‍' എന്ന് തുടങ്ങുന്ന ഗാനം വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് സൂചന.

ജൂമെ ജോ പഠാന്‍ എന്ന ഗാനം ഷാരൂഖ് അവതരിപ്പിക്കുന്ന പഠാനെന്ന സൂപ്പര്‍ സ്പൈയുടെ സവിശേഷതകളെ കുറിച്ചുള്ളതായിരിക്കുമെന്ന് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ് പറയുന്നു. സംഗീത സംവിധായകരായ വിശാലും ശേഖറും കവാലി സംഗീതത്തിന്‍റെ ആധുനിക ഫ്യൂഷന്‍ ശൈലിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി .ഷാരൂഖ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന നൃത്തരംഗങ്ങള്‍ ഗാനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഷാരൂഖിനൊപ്പം മാസ് ലുക്കില്‍ ദീപികയും ഗാനരംഗത്തിലുണ്ടാകുമെന്നാണ് സൂചന

ആദ്യ ഗാനമായ 'ബേഷരം റംഗ്' യൂടൂബില്‍ റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ 8 കോടിയിലധികം പേരാണ് കണ്ടത്. ഗാനത്തിലെ ദീപികയുടെ വസ്ത്രധാരണവും ഗാനത്തിലെ വരികളും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഗാനരംഗത്തിൽ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്ന കാവി നിറത്തിലുള്ള വസ്ത്രം ഹിന്ദു മതത്തെ അധിക്ഷേപിക്കുന്നതാണെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഗാനത്തിലെ രംഗങ്ങളില്‍ മാറ്റം വരുത്തണമെന്നും അല്ലെങ്കില്‍ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ബിജെപി നിലപാട് . മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കുന്നതാണ് ഗാനരംഗങ്ങളെന്ന് ആരോപിച്ച് മധ്യപ്രദേശ് ഉലമ ബോർഡും രംഗത്തെത്തിയിരുന്നു

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്റർ റിലീസിനൊരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പഠാൻ . ജോൺ എബ്രഹാം ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പഠാനുണ്ട്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ