സംവിധായകൻ ജോൺ എബ്രഹാമിനെ കുറിച്ച് പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന സിനിമ പ്രദർശനത്തിനെത്തുന്നു. ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ നാളെ കോഴിക്കോട് ശ്രീ തീയേറ്ററിൽ രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറു മണിക്കുമാണ് പ്രദർശനം.
മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി , എ. നന്ദകുമാർ ഹരിനാരായണൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഓരോ ഷെഡ്യൂൾ വീതം ഛായാഗ്രഹണം നിർവ്വഹിച്ച കെ രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ് സിനിമ. ഫൗസിയ ഫാത്തിമ , പ്രതാപ് ജോസഫ് , രാഹുൽ ആകോട്ട് എന്നിവരും ഛായാഗ്രഹണ സഹായികളായി
കെഎസ്എഫ്ഡിസിയുടെ പങ്കാളിത്തത്തിൽ പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിലാണ് നിർമാണം. ദീദിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരിയാണ് എഡിറ്റിങ്ങ്