ENTERTAINMENT

ഇനി ഇരട്ടി ഇംപാക്ട്; വാക്വിൻ ഫീനിക്‌സിനൊപ്പം ലേഡി ഗാഗ, ജോക്കർ രണ്ടാം ഭാഗം ട്രെയ്‌ലർ പുറത്ത്

2019 ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്

വെബ് ഡെസ്ക്

അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡിസിയുടെ ഹിറ്റ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലറും റിലീസ് തീയതിയും പുറത്തുവിട്ടു. ജോക്കർ: ഫോളി എ ഡ്യൂക്‌സ് (Joker: Folie a Deux) എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും സംവിധാനം ചെയ്തത് ടോഡ് ഫിലിപ്പ്‌സ് ആണ്.

വാക്വിൻ ഫീനിക്‌സിനൊപ്പം ലേഡി ഗാഗയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായക കഥാപാത്രമായ ആർതറിന്റെ കാമുകി ഹാർലി ക്വിൻ ആയിട്ടാണ് ലേഡി ഗാഗ എത്തുന്നത്. ആദ്യ ഭാഗത്തിന് തുടർച്ചയായി ഒരുക്കുന്ന ചിത്രത്തിൽ ഹാർലിൻ ക്വിനും ആർതറും കണ്ടുമുട്ടുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്.

രണ്ട് പേർക്ക് ഒരേ സമയം അനുഭവപ്പെടുന്ന ഹാലുസിനേഷൻ എന്നാണ് Folie a Deux എന്ന വാക്ക് കൊണ്ട് അർഥത്ഥമാക്കുന്നത്. 2019 ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ആർ റേറ്റഡ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം സമാനതകൾ ഇല്ലാത്ത വിജയമായിരുന്നു നേടിയത്.

മികച്ച നടനുള്ള ഓസ്‌കർ അടക്കം നിരവധി പുരസ്‌കാരങ്ങൾ ചിത്രം നേടിയിരുന്നു. 2024 ഒക്ടോബർ 4 നാണ് ജോക്കർ: ഫോളി എ ഡ്യൂക്‌സ്(Joker: Folie a Deux) റിലീസ് ചെയ്യുന്നത്. ജോക്കറിന്റെ രണ്ടാം ഭാഗത്തിലേക്ക് ആയി റെക്കോർഡ് പ്രതിഫലമാണ് വാക്വീൻ ഫീനിക്‌സ് വാങ്ങിയത്.

ചിത്രത്തിനായി 50 മില്ല്യൺ ഡോളർ (367 കോടി രൂപ) ആണ് വാക്വീൻ ഫീനിക്‌സിന് പ്രതിഫലം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സാസീ ബീറ്റ്സ്, ബ്രെൻഡൻ ഗ്ളീസൺ, കാതറീൻ കീനർ, ജോക്കബ് ലോഫ് ലാൻഡ്, ഹാരി ലോവ്റ്റെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടോഡ് ഫിലിപ്സും സ്‌കോട്ട് സിൽവറും ചേർന്നാണ് ചിത്രത്തിന്റെ രചന. ഹിൽദുർ ഗുനദോത്തിർ ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ലോറൻസ് ഷെർ ആണ് സംഗീതം. ജെഫ് ഗ്രോത്ത് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി