ENTERTAINMENT

കാട്ടാളൻ പൊറിഞ്ചുവിന് ശേഷം 'ആന്റണി'; ജോഷി - ജോജു ജോർജ് ചിത്രം പൂര്‍ത്തിയായി

പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ദ ഫോർത്ത് - കൊച്ചി

ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ആന്റണി'യുടെ ഷൂട്ട്‌ ഇന്ന് ഇരാറ്റുപേട്ടയിൽ പൂർത്തിയായി. 70 ദിവസമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണ കാലയളവ്. ജോഷിയുടെ തന്നെ ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ തന്നെയാണ് 'ആന്റണി'യിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കല്യാണി പ്രിയദർശനും ആശാ ശരത്തും മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ ജോഷി ചിത്രം കൂടിയാവും 'ആന്റണി'. ജോജുവിന്റെ കരിയറിലെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വേഷവും ഏറെ ആരാധകരുളള കഥാപാത്രവുമായിരുന്നു പൊറിഞ്ചുമറിയം ജോസിലെ കാട്ടാളൻ പൊറിഞ്ചു. ഇവർ വീണ്ടും ഒന്നിക്കുമ്പോൾ മറ്റൊരു കരിയർ വിജയവേഷം ജോഷി ജോജുവിനായി സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇരട്ട എന്ന സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന - രാജേഷ് വർമ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്സ് സേവ്യര്‍, സ്റ്റിൽസ് - അനൂപ് പി ചാക്കോ, വിതരണം - അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - വർക്കി ജോർജ് , സഹ നിർമാതാക്കൾ - ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ - ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യുഷൻ - അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ