ENTERTAINMENT

നസ്‌ലെൻ -മാത്യു ചിത്രം; ഒടിടി റിലീസിന് ഒരുങ്ങി ജേർണി ഓഫ് ലവ് 18+

അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നസ്‌ലെൻ കെ ഗഫൂർ, മാത്യു തോമസ്, മീനാക്ഷി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റൊമാന്റിക് കോമഡി ഡ്രാമ 'ജേർണി ഓഫ് ലവ് 18+' ഒടിടി റിലീസിന് ഒരുങ്ങുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ‌ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 15 മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്യും.

അരുൺ ഡി ജോസാണ് ചിത്രത്തിന്റെ സംവിധാനം. രാജേഷ് വരിക്കോളിയുടെ കഥയ്ക്ക് അരുൺ ഡി ജോസും രവീഷ് നാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വടക്കൻ കേരളത്തിലെ ഒരു പാർട്ടിഗ്രാമത്തിൽ ജനിച്ചു വളർന്ന കുറച്ച് യുവാക്കളുടെയും അവരുടെ പ്രണയത്തിന്റെയും കഥയാണ് ജേർണി ഓഫ് ലവ് 18+ പറയുന്നത്. അഖിലിന്റെയും ആതിരയുടെയും പ്രണയവും അവരുടെ വിവാഹത്തിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അഖിലായി നസ്‌ലെൻ കെ ഗഫൂറും ആതിരയായി മീനാക്ഷി ദിനേശുമാണ് ചിത്രത്തിൽ വേഷമിടുന്നത്.

ബിനു പപ്പു, നിഖിലാ വിമൽ, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് 18+. യുവാക്കളിലെ പ്രണയവിവാഹങ്ങളെക്കുറിച്ചുള്ള ധാരണകളെ മുതിർന്നവരുടെ ലോകം എങ്ങനെ നോക്കിക്കാണുന്നു എന്നതിലേക്കും ചിത്രം കടന്നുപോകുന്നു.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നിവരുടെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പാണ്. എഡിറ്റർ ചമന്‍ ചാക്കോ. ക്രിസ്റ്റോ സേവ്യർ ആണ് സം​ഗീതവും പശ്ചാത്തല സം​ഗീതവുമൊരുക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ