ENTERTAINMENT

വില്ലനായി സെയ്‌ഫ് അലി ഖാൻ, അവസാന 40 മിനിറ്റ് അമ്പരപ്പിക്കുമെന്ന് ജൂനിയർ എൻടിആർ; 'ദേവര പാർട്ട് 1' 27 ന് തിയേറ്ററുകളിൽ

'ദേവര'യുടെആദ്യഭാഗം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 ന് തിയറ്ററുകളിലെത്തും

എന്റർടെയ്ൻമെന്റ് ഡെസ്ക്

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ അവസാന 40 മിനിറ്റ് കാണികളെ അമ്പരപ്പിക്കുമെന്ന് നായകൻ ജൂനിയർ എൻടിആർ. ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച ചടങ്ങിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ആരെയും ത്രസിപ്പിക്കുന്നതാണെന്ന താരത്തിന്റെ വെളിപ്പെടുത്തൽ. തകർപ്പൻ ഡയലോകുകളും ​​കിടിലൻ ആക്ഷൻ രം​ഗങ്ങളും ചേർത്തൊരുക്കിയ ഗംഭീര ദൃശ്യവിരുന്നാകും ചിത്രമെന്ന ഉറപ്പും അണിയറക്കാർ നൽകുന്നു.

ദേവര എന്നാണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായക കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായി സെയ്‌ഫ് അലി ഖാൻ എത്തുമ്പോൾ നായികയാവുന്നത് ബോളിവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 ന് തിയറ്ററുകളിലെത്തും. യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ 'ദാവൂദി'ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. രത്നവേലു ഐ എസ് സി ആണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം