ENTERTAINMENT

'ഭൈര, ഫ്രം ദ വേള്‍ഡ് ഓഫ് ദേവര', സെയ്ഫ് അലി ഖാന് പിറന്നാള്‍; ആശംസകളുമായി ജൂനിയർ എൻടിആർ

വെബ് ഡെസ്ക്

സെയ്ഫ് അലി ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ദേവര. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റില്‍ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ദേവരയിലെ സെയ്ഫിന്റെ ക്യാരക്ടർ പോസ്റ്ററും പങ്കുവച്ചു. ഭൈര, പിറന്നാള്‍ ആശംസകള്‍ സെയ്ഫ് സര്‍' എന്നായിരുന്നു എന്‍ടിആറിന്റെ എക്‌സ് പോസ്റ്റ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മുടി നീട്ടി വളര്‍ത്തിയ ഗൗരവത്തോടെയിരിക്കുന്ന സെയ്ഫിനെ കാണാം

ജൂനിയര്‍ എന്‍ടിആര്‍ നായക വേഷത്തിലെത്തുന്ന ദേവരയില്‍ സെയ്ഫ് അലി ഖാന്‍ ഭൈര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മുടി നീട്ടി വളര്‍ത്തിയ, ഗൗരവത്തോടെയിരിക്കുന്ന സെയ്ഫിനെ കാണാം. 'ഭൈര, ഫ്രം ദ വേള്‍ഡ് ഓഫ് ദേവര' എന്നാണ് പോസ്റ്ററിലെ വാക്കുകള്‍.

സെയ്ഫ് അലി ഖാന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര. എന്നാല്‍ ആദ്യമായല്ല സെയ്ഫ് ഒരു തെലുങ്ക് താരത്തിന്റെ സിനിമയില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. വിവിധ ഭാഷകളിലായി പുറത്ത് വന്ന ഓം റൗട്ട് ചിത്രം ആദിപുരുഷില്‍ തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനൊപ്പവും സെയ്ഫ് അഭിനയിച്ചിരുന്നു. ഇതിഹാസ രാമായണത്തെ ആധാരമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ വേഷമായിരുന്നു സെയ്ഫ് അവതരിപ്പിച്ചത്.

ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദേവര'. തെലുങ്കിലെ മുന്നണി സംവിധായകരില്‍ ഒരാളായ കൊരട്ടല ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2016ൽ പുറത്തിറങ്ങിയ ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദേവര.

ഹിന്ദി സിനിമാ താരം ജാൻവി കപൂറിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. അഭ്യൂഹങ്ങൾ അനുസരിച്ച്, ചിത്രത്തിൽ എൻടിആർ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് എത്തുന്നത്. നേരത്തെ, ദേവരയിലെ ജൂനിയർ എൻടിആറിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ