ENTERTAINMENT

'മാർവെൽ യൂണിവേഴ്സിന്റെ ഭാഗമാക്കണം', ആഗ്രഹം തുറന്നുപറഞ്ഞ് ജൂനിയർ എൻടിആർ, അയൺ മാൻ പ്രിയപ്പെട്ട സൂപ്പർ ഹീറോ

വെബ് ഡെസ്ക്

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആർ. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് അദ്ദേഹം തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. അയൺമാനാണ് തൻ്റെ പ്രിയപ്പെട്ട സൂപ്പർഹീറോ. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാവുന്നതോടെ മക്കൾക്ക് തന്നെക്കുറിച്ച് അഭിമാനം തോന്നണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ദേവരയുടെ പ്രമോഷൻ പരിപാടികൾക്കിടെയാണ് തന്റെ ഹോളിവുഡ് അഭിലാഷങ്ങളെക്കുറിച്ച് ജൂനിയർ എൻ.ടി.ആർ സംസാരിച്ചത്. “ മാർവൽ ലോകത്തിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ എല്ലായ്പ്പോഴും പറയാറുണ്ട്. കാരണം മാർവൽ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അയൺ മാൻ തീർച്ചയായും എൻ്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. കാരണം നിങ്ങൾക്ക് സൂപ്പർ പവറുകൾ ആവശ്യമില്ല, ശക്തികൾ ഉണ്ടാകാൻ നിങ്ങൾ ദൈവമാകണമെന്നില്ല, നിങ്ങൾക്കറിയാമോ, അയൺ മാൻ ഒരു മനുഷ്യൻ മാത്രമാണ്. അയൺ മാന് ഉള്ള മനസ്സുണ്ടെങ്കിൽ, എല്ലാവരും ഒരു സൂപ്പർഹീറോ ആകുന്നത് വളരെ ലളിതമാണ്. നിങ്ങൾ, ഞാൻ, നമ്മൾ എല്ലാവരും. അതിനാൽ, മാർവൽ എന്നെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമായ ഒന്നാണ്. തീർച്ചയായും മാർവൽ ലോകത്തിൻ്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു," ജൂനിയർ എൻടിആർ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു.

തൻ്റെ കുട്ടികൾ തന്നെക്കുറിച്ച് അഭിമാനിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. "കാരണം, എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ കുട്ടികൾക്കും മാർവെൽ യൂണിവേഴ്‌സ് ഇഷ്ടമാണ്. ഞാൻ മാർവെൽ യുണിവേഴ്സിന്റെ ഭാഗമായത്, അത് അവർക്ക് അഭിമാനകരമായ നിമിഷമായിരിക്കും. അത് അവരുടെ കണ്ണുകളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. ജൂനിയർ എൻടിആറിനും ഭാര്യ ലക്ഷ്മി പ്രണതിക്കും അഭയ് റാം, നന്ദമുരി ഭാർഗവ റാം എന്നിങ്ങനെ രണ്ട് ആൺ മക്കളാണ്.

യൂണിവേഴ്സിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് താൻ പ്രതീക്ഷയിലാണെന്നും അദ്ദേഹം പറയുന്നു. പ്രിയങ്ക ചോപ്ര , ദീപിക പദുക്കോൺ, ധനുഷ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ നേരത്തെ തന്നെ ഇന്ത്യൻ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. രാജമൗലി ചിത്രമായ ആർആർആറിന്റെ വിദേശത്തെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ചില ഹോളിവുഡ് ചലച്ചിത്ര പ്രവർത്തകരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?