ENTERTAINMENT

ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്നു; 'വാർ' രണ്ടാം ഭാഗം ലോഡിങ്

പഠാൻ, ഏക് ദാ ടൈഗർ, വാർ എന്നീ ചിത്രങ്ങളുടെ നിർമ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിൻ്റെ സ്പൈ യൂണിവേഴ്സിൻ്റെ ഭാഗമായിരിക്കും 'വാർ 2'

വെബ് ഡെസ്ക്

യാഷ് രാജ് ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന വാര്‍ 2- ല്‍ ഹൃത്വിക്കും തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്നു. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് തൻ്റെ ട്വിറ്റർ ഹാന്‍ഡിലിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019ല്‍ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലര്‍ സിനിമയായ വാര്‍ വന്‍ വിജയം കരസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

'ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും വാര്‍ 2 വില്‍ ഉണ്ടാകുമെന്നത് ഔദ്യോഗികമായി അറിയിക്കുന്നു. വാര്‍ 2വിന് വേണ്ടി ഇരുവരും ആദ്യമായി തിരശ്ശീലയ്ക്ക് മുന്നിലെത്തും- തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ കുറിച്ചു.

മുഴുനീള ആക്ഷന്‍ ചിത്രമായിട്ടാണ് വാര്‍ 2 ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക്കിനൊപ്പം ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നതോടെ സിനിമയ്ക്ക് ദക്ഷിണേന്ത്യന്‍ വിപണിയും കീഴടക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

തെലുങ്ക് സൂപ്പര്‍താരമായ ജൂനിയര്‍ എന്‍ടിആര്‍ സിനിമയിലെ അദ്ദേഹത്തിന്റെ നൃത്തവും, ആക്ഷന്‍ രംഗങ്ങളുമെല്ലാം ഏറെ ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ താരത്തിന്റെ ഒട്ടുമിക്ക തെലുങ്ക് ചിത്രങ്ങളും ആക്ഷന്‍ ജേണറിൽ വരുന്നവയുമാണ്. ആര്‍ആര്‍റിന്റെ വിജയവും ആഗോള സിനിമാ വിപണിയില്‍ എന്‍ടിആറിന്റെ താരമൂല്യം ഉയര്‍ത്തി.

ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന 'വാര്‍ 2' യാഷ് രാജ് ഫീലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായിട്ടാണ് ഒരുങ്ങുന്നത്. ഇതിന് മുമ്പിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായെത്തിയ 'പഠാന്‍'നും സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായിരുന്നു. സിനിമയില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തിയിരുന്നു. ജൂനിയര്‍ എന്‍ടിആറും വാര്‍ 2വിലൂടെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമാകുമ്പോള്‍ ഭാവിയിൽ ബിഗ് സ്‌ക്രീനില്‍ വലിയൊരു താര നിര തന്നെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ