ENTERTAINMENT

ഇത് ഫാൻബോയ് മൊമന്റ്; കമൽഹാസനെ കണ്ട സന്തോഷത്തിൽ ജൂഡ് ആന്തണി

സിനിമയുടെ ഡിസ്കഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയപ്പോഴാണ് താരം കമൽഹാസനെ കണ്ടുമുട്ടിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഉലകനായകൻ കമൽഹാസനെ സന്ദ​ർശിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന തമിഴ് ചിത്രത്തെ കുറിച്ച് പ്രൊഡക്ഷൻ ഹൗസുമായി ചർച്ച ചെയ്യാൻ ചെന്നൈയിൽ എത്തിയതായിരുന്നു ജൂഡ്. നഗരത്തിലെ സന്ദർശനത്തിനിടെയാണ് താരം കമൽഹാസനെ കണ്ടുമുട്ടിയത്. ആരാധനാപാത്രത്തെ നേരിൽ കണ്ട സന്തോഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജൂഡ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

' എന്നെ ഒരു സിനിമാ നിർമാതാവെന്നോ നടനെന്നോ അല്ലെങ്കിൽ സിനിമാ പ്രേമി എന്നോ വിളിക്കാൻ കഴിയുമെങ്കിൽ അത് ഈ മൾട്ടി ടാലന്റഡ് ജീനിയസ് കാരണം മാത്രമാണ്. സ്‌ക്രീനിലും പുറത്തുമുള്ള ഈ മനുഷ്യന്റെ മാന്ത്രികത കണ്ടാണ് വളർന്നത്. ഉലകനായകനെ കണ്ടുമുട്ടാൻ സാധിച്ചത് ശരിക്കും ഭാഗ്യമാണ്. ഇന്നേവരെ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണിതെന്ന്. ഫാൻ ബോയ് മൊമന്റ്. അദ്ദേഹത്തെ മുന്നിൽ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ വിറച്ചുപോയി, എന്തൊരു വിസ്മയം. ലവ് യു സർ. എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു കാര്യം കൂടി പൂർത്തീകരിച്ചു," ജൂഡ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

2018 ചിത്രത്തിന്റെ വിജയത്തിന് ശേഷം തമിഴിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസുമായാണ് ജൂഡ് കൈകോർത്തിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് മേധാവി ജി കെ എം തമിഴ് കുമാരനും ജൂഡ് ആന്റണിയും ഒരുമിച്ചുള്ള ഫോട്ടോയുളള വീഡിയോ നിർമാണ കമ്പനി ഇന്നലെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പിന്നാലെ തമിഴ് പേശ പോറേൻ ( തമിഴ് സംസാരിക്കാൻ പോകുന്നു) എന്ന കുറിപ്പോടെ ജൂഡും ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തുടർന്ന് ഏത് ഭാഷയിലായിരിക്കും ചിത്രമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ