ENTERTAINMENT

തമിഴ് പേശാൻ ജൂഡ് ആന്തണി; ആദ്യ ചിത്രം ലൈക്ക പ്രൊഡക്ഷൻസിനൊപ്പം

ലൈക്ക പ്രൊഡക്ഷൻസ് തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

2018 എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ തമിഴിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസുമായി കൈകോർക്കാൻ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ട്വിറ്റർ പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത് വാർത്ത . ജൂഡ് ആന്റണിയും ലൈക്ക പ്രൊഡക്ഷൻസ് മേധാവി ജി കെ എം തമിഴ് കുമാരനും ഒരുമിച്ചുള്ള ഫോട്ടോയുളള വീഡിയോയും നിർമാണ കമ്പനി പോസ്റ്റിൽ പങ്കുവച്ചു

പിന്നാലെ തമിഴ് പേശ പോറേൻ ( തമിഴ് സംസാരിക്കാൻ പോകുന്നു) എന്ന കുറിപ്പോടെ ജൂഡും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രം തമിഴിൽ മാത്രമാണോ വിവിധ ഭാഷകളിലായിട്ടാണോ ഒരുക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല

2018ന്റെ വിജയത്തിന് പിന്നാലെ ജൂഡ് നിവിൻ പോളിക്കൊപ്പമൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ തമിഴ് താരം വിജയ് സേതുപതിയുമായി ചിത്രം ചെയ്യാൻ ആ​ഗ്രഹമുള്ളതായും ജൂഡ് പറഞ്ഞിരുന്നു. ഇതുകൂടാതെ തമിഴ് താരം കിച്ചാ സുദീപിനൊപ്പമുള്ള ഒരു ഫോട്ടോയും ജൂഡ് അടുത്തിടെ പങ്കുവച്ചിരുന്നു. ഇവരിൽ ആരെങ്കിലുമായിരിക്കുമോ പുതിയ ചിത്രത്തിലെ നായകൻ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

വിജയ് ചിത്രം കത്തി, ലോകേഷിന്റെ കൈതി, നയൻതാരയുടെ കൊലമാവ് കോകില, രജനീകാന്തിന്റെ ഷങ്കർ ചിത്രം 2.0, മണിരത്നം ചിത്രങ്ങളായ പൊന്നിയിൻ സെൽവൻ 1, 2 തുടങ്ങി തമിഴ് ഇൻഡസ്‌ട്രിയിൽ അടുത്തിടെയിറങ്ങിയ മിക്ക ബി​ഗ് ബജറ്റ് ചിത്രങ്ങളും നിർമിച്ചത് ലൈക്ക പ്രൊഡക്ഷൻസാണ്. കമൽഹാസന്റെ ഇന്ത്യൻ 2, ഐശ്വര്യ രജനീകാന്തിന്റെ ലാൽ സലാം, തുടങ്ങിയവയാണ് ലൈക്ക പ്രൊഡക്ഷൻസിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ