ENTERTAINMENT

'പറഞ്ഞത് സത്യമാണോ എന്നുപോലും അറിയാത്ത കാര്യം': പെപ്പെയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടൻ ആന്റണി വർഗീസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. വൈകാരികമായാണ് പരാമര്‍ശം നടത്തിയതെന്നും ഇത് മോശമായെന്ന് പിന്നീട് മനസിലായെന്നും ജൂഡ് പറഞ്ഞു.

''പാവം പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് ഞാൻ ഇപ്പോൾ ഇരിക്കുന്നത്. പെപ്പെയുടെ സഹോദരിയുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്നുളള അഡ്വാൻസ് മേടിച്ച കാശുകൊണ്ടാണെന്ന് ഞാൻ പറഞ്ഞു. സത്യമാണോ എന്നുപോലും അറിയാത്ത കാര്യമായിരുന്നു അത്. അങ്ങനെ പറയേണ്ടിയിരുന്നില്ല. ഞാന്‍ വിചാരിച്ചത് ആ പണം കൊണ്ടാണ് കല്യാണം നടത്തിയത് എന്നാണ്. പറഞ്ഞ ടോണും മാറിപ്പോയി. പെപ്പെയുടെ സഹോദരിക്കും കുടുംബത്തിനും വല്ലാത്ത വിഷമമായിട്ടുണ്ടാകും. അവരോട് മാപ്പ് പറയുകയാണ്'' - ജൂഡ് വിശദീകരിച്ചു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡിന്റെ പ്രതികരണം.

മാപ്പ് പറയാനായി പെപ്പെയുടെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നും ജൂഡ് ആന്തണി വ്യക്തമാക്കി.

പെപ്പെ ഉഡായിപ്പിന്റെ ഉസ്താദാണെന്നും 10 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം അവസാന നിമിഷം ഒരു സിനിമയിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു ജൂഡ് ആന്തണിയുടെ ആരോപണം.

സിനിമ തുടങ്ങാൻ 18 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പെപ്പെ പിൻമാറിയെന്നും പിന്നീട് കുറേ കാലത്തിന് ശേഷമാണ് ആ പണം തിരികെ നല്‍കിയതെന്നുമായിരുന്നു ജൂഡ് പറഞ്ഞത്. ലിജോ ജോസ് പെല്ലിശേരി ഇല്ലെങ്കിൽ പെപ്പെ എന്ന നടൻ പോലും ഉണ്ടാകുമായിരുന്നില്ലെന്നും ജൂഡ് ആരോപിച്ചിരുന്നു . ഇത്രയൊക്കെ വൃത്തിക്കേടുകൾ കാണിച്ചിട്ടും അയാൾ വളരെ നല്ലവനാണെന്നാണ് വിചാരിച്ച് ഇരിക്കുകയാണ് എല്ലാവരുമെന്നും ജൂഡ് കുറ്റപ്പെടുത്തിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും