ENTERTAINMENT

പൊന്നോണ താളമായി യേശു​ദാസിന്റെ ഓണപ്പാട്ട്

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സൽ​ഗിൻ കളപ്പുരയാണ് സം​ഗീതം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഓണക്കാലം കൂടുതൽ കളറാക്കാൻ മനോഹര​ ഗാനവുമായി ഗായകൻ കെ ജെ യേശുദാസ്. പൊന്നോണ താളം എന്ന പേരിൽ പുറത്തിറങ്ങിയ ​ഗാനം മലയാളികളുടെ പ്രിയ ഗായിക ശ്വേത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സൽ​ഗിൻ കളപ്പുരയാണ് സം​ഗീതം നൽകിയിരിക്കുന്നത്. യേശുദാസിന്റെ സംഗീത കമ്പനിയായ തരംഗിണി റെക്കോർഡ്സ്, ഹിറ്റ് 96.7 എഫ്എമ്മുമായി ചേർന്നാണ് ​ഗാനം റിലീസ് ചെയ്തത്.

തരം​ഗിണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറക്കിയത്. ഓണക്കാലത്തെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം യേശുദാസിന്റെയും ശ്വേതയുടെയും മനോഹര ശബ്ദവും ചേർന്നപ്പോൾ പ്രേക്ഷകർക്ക് ദൃശ്യവിരുന്നായി മാറിയിരിക്കുകയാണ് പൊന്നോണ താളം.

"തോണിപ്പാട്ടിന്റെ ഈണ ലഹരിയിൽ പമ്പയൊഴുകുന്നു

വഞ്ചിപ്പാട്ടുകളേറ്റു പാടുന്നു കരയിൽ മാമരങ്ങൾ

ഹൃദയം പാടുന്ന വേളകൾ

നിറങ്ങൾ കലരുന്ന വേ​ദികൾ"

ശ്രീകുമാരൻ തമ്പിയുടെ ഓണക്കാല ഓർമകൾ തുളുമ്പുന്ന വരികൾക്കൊപ്പം സൽ​ഗിൻ കളപ്പുരയുടെ സംഗീതവും ചേർന്നപ്പോൾ കൂടുതൽ ആസ്വാദ്യകരമാവുകയാണ് പൊന്നോണ താളം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്