ENTERTAINMENT

ബിജു മേനോന്‍, മേതില്‍ ദേവിക മുഖ്യ വേഷങ്ങളില്‍; ഓണച്ചിത്രമായി 'കഥ ഇന്നുവരെ', റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'കഥ ഇന്നുവരെ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണച്ചിത്രമായി സെപ്റ്റംബര്‍ 20-നാണ് ചിത്രം തീയേറ്ററുകളിലെത്തുക. പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത് ഫാര്‍സ് ഫിലിംസ് ആണ്.

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മിക്കുന്നത്.

ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് - ഷമീര്‍ മുഹമ്മദ്, സംഗീതം - അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി എഫ് എക്‌സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍ - ടോണി ബാബു, സ്റ്റില്‍സ് - അമല്‍ ജെയിംസ്, ഡിസൈന്‍സ് - ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് - 10ജി മീഡിയ, പി ആര്‍ ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ