ENTERTAINMENT

'പെര്‍ഫെക്ട് ഓക്കെ'; കഠിന കഠോരമീ അണ്ഡകടാഹം ട്രെയിലര്‍

ഏപ്രില്‍ 21ന് പെരുന്നാൾ റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക

എന്റർടെയ്ൻമെന്റ് ഡെസ്ക്

പേരിലെ കൗതുകം കൊണ്ട് ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടുന്ന ചിത്രമാണ് 'കഠിന കഠോരമീ അണ്ഡകടാഹം'. ഇപ്പോള്‍ ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കോവിഡ് കാലത്തെ ലോക്ക്ഡൌൺ സമയത്ത് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഉണ്ട, പുഴു എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഹര്‍ഷദ് തിരക്കഥയൊരുക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ മുഹസിനാണ്.

'കഠിന കഠോരമീ അണ്ഡകടാഹം' ഏപ്രില്‍ 21ന് പെരുന്നാൾ റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ബേസിൽ ജോസഫ് ആണ് റിലീസ് വിവരം പങ്കുവച്ചത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് രസകരമായ വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നതെന്നാണ് വിവരം. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. എസ് മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്.

എങ്കിലും ചന്ദ്രികെ ആണ് ബേസിലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ ആയിരുന്നു സംവിധാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ