ENTERTAINMENT

പൃഥ്വിരാജിന്റെ കടുവ തമിഴിലേക്ക് ; റിലീസ് മാർച്ച് 3 ന്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ കടുവ ഇനി തമിഴിലേക്ക് . വിവേക് ഒബ്റോയി , സംയുക്ത തുടങ്ങിയ താര നിര അണിനിരന്ന ചിത്രം മൊഴിമാറ്റിയാണ് തമിഴിൽ റിലീസ് ചെയ്യുന്നത് . മാർച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും

മലയാള ചിത്രം ഒടിടിയിലടക്കം റിലീസ് ചെയ്തതിന് ശേഷമാണ് ഇപ്പോൾ തമിഴ് പതിപ്പ് തീയേറ്ററിലെത്തുന്നത്. ആദ്യഘട്ടത്തിൽ ചിത്രം ഭിന്നശേഷി വിഭാഗത്തിലുള്ളവരെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിഷേധമുയർന്നിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രം വിവേക് ഒബ്റോയിയുടെ കഥാപാത്രത്തോട് പറഞ്ഞ ഒരു ഡയലോഗ് ആണ് പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് ഡയലോഗ് മ്യൂട്ട് (നിശബ്ദമാക്കി) ചെയ്ത ശേഷമാണ് പിന്നീട് പ്രദർശനം തുടർന്നത് . ഒടിടിയിലും ഡയലോഗ് മ്യൂട്ട് ചെയ്തിട്ടുണ്ട്. വിവാദ ഡയലോഗ് ഒഴിവാക്കിയാണ് തമിഴിലേക്ക് മൊഴി മാറ്റം ചെയ്തിരിക്കുന്നത്

തീയേറ്ററിൽ നിന്ന് 50 കോടിയലധികം കളക്ട് ചെയ്ത ചിത്രത്തിന് ഒടിടിയിലും മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. പ്രഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിസും ചേർന്നായിരുന്നു നിർമാണം. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ക്യാമറ സുജിത്ത് വാസുദേവൻ

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?