ENTERTAINMENT

കള്ളക്കുറിച്ചി മദ്യദുരന്തം: 50-ാം ജന്മദിനാഘോഷം ഒഴിവാക്കി വിജയ്

വെബ് ഡെസ്ക്

തമിഴ്‌നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ 49 പേർ മരിച്ച സംഭവത്തിനെത്തുടർന്ന് അമ്പതാം ജന്മദിനാഘോഷങ്ങൾ റദ്ധാക്കി ദളപതി വിജയ്. ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കാനും ആരാധകരോട് വിജയ് അഭ്യർത്ഥിച്ചു.

ജൂൺ 22 നാണ് വിജയിയുടെ അമ്പതാം ജന്മദിനം. തമിഴ്‌നാട്ടിലും കേരളത്തിലും ജന്മദിനം ആഘോഷിക്കാനായി വലിയ സജീകരണങ്ങളായിരുന്നു ആരാധകർ ഒരുക്കിയിരുന്നത്. എന്നാൽ ആഘോഷങ്ങൾ ഒഴിവാക്കാൻ ആരാധകരോട് വിജയ് നിർദ്ദേശിക്കുകയായിരുന്നു.

വിജയ് മക്കൾ ഇഴക്കം പ്രസിഡന്റ് ബുസി ആനന്ദ് ആണ് ജന്മദിനാഘോഷങ്ങൾ റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളെയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും വിജയ് നേരിട്ട് എത്തി ആശ്വസിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കള്ളിക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 49 പേർ മരിച്ചത്. നിലവിൽ നൂറോളം പേർ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളക്കുറിച്ചിയിലെ കരുണപുരത്തുനിന്നാണ് കൊല്ലപ്പെട്ടവർ വിഷമദ്യം കഴിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് തലവേദന, ഛർദി, തലകറക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. പിന്നാലെ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), സേലത്തെയും വില്ലുപുരത്തെയും മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിലായിട്ടാണ് മദ്യം കഴിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്