ENTERTAINMENT

ഇന്ത്യൻ 2: കമൽഹാസനിൽ നിന്നും സേനാപതിയിലേക്ക്; മേക്കപ്പിന് മാത്രം 4 മണിക്കൂർ

ഇന്ത്യൻ 2 ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ഇന്ത്യൻ 2. 1996 ൽ എസ് ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ വീണ്ടും സേനാപതിയാകാനുള്ള ശ്രമത്തിലാണ് കമൽഹാസൻ. 90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രത്തിനായി മേക്കപ്പ് ചെയ്യുന്നതിനും നീക്കം ചെയ്യുുന്നതിനുമായി താരം ദിവസവും 7 മണിക്കൂറോളം ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്

കഥാപാത്രങ്ങൾക്കായി രൂപമാറ്റങ്ങളിൽ ഏറ്റവും അധികം പരീക്ഷണങ്ങൾ നടത്തുന്ന താരമെന്ന നിലയിൽ കൂടിയാണ് ഉലകനായകൻ അറിയപ്പെടുന്നക്. അതിനായി സാങ്കേതിക വിദ്യയുടെ ബലത്തിൽ പുത്തൻ മാറ്റങ്ങൾ കൊണ്ടുവരാനും പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അവ്വൈ ഷൺമുഖി, ആളവന്താൻ, അപ്പുരാജ, അഭയ്, ദശാവതാരം, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ഈ പരീക്ഷണം കാണാം . 96 ൽ പുറത്തിറങ്ങിയ ഇന്ത്യന്റെ ആദ്യഭാഗത്തിലും ഡബിൾ റോളിലാണ് കമൽഹാസൻ എത്തിയത്. അച്ഛൻ റോളിലെ മേയ്ക്ക് അപ്പിനായി അന്നും കമൽഹാസൻ ഏറെ സമയം ചെലവഴിച്ചിരുന്നു

രാവിലെ 9 മണിക്ക് ചിത്രീകരണം ആരംഭിക്കുന്ന ദിവസങ്ങളിൽ പുലർച്ചെ 5 മണിക്ക് മെയ്ക്ക് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചൂട് കൂടുതലുള്ള ദിവസങ്ങളിൽ വളരെ കുറച്ച് ഭാഗം മാത്രമേ ഷൂട്ട് ചെയ്യാനാകൂ. മേയ്ക്ക് അപ്പ് നീക്കം ചെയ്യാനും മണിക്കൂറുകൾ എടുക്കും. എന്നാൽ, പരാതികളൊന്നുമില്ലാതെ അർപ്പണബോധത്തോടെയുള്ള സഹകരണമാണ് കമൽഹാസനെ വ്യത്യസ്തനാക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിക്രം ആണ് കമലിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന പ്രോജക്ട് കെയിൽ വില്ലൻ വേഷത്തിലും കമൽ എത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ