ജോണ്‍ പി വര്‍ക്കി 
ENTERTAINMENT

'കമ്മട്ടിപ്പാടം' സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി അന്തരിച്ചു

വെബ് ഡെസ്ക്

പ്രശസ്ത ഗിത്താറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി (52) അന്തരിച്ചു. വൈകിട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് മരണം. നെയ്ത്തുകാരന്‍, കമ്മട്ടിപ്പാടം, ഇ.ഡി, ഒളിപ്പോര്, ഉന്നം, ഈട, പെണ്‍കൊടി എന്നിങ്ങനെ മലയാളം സിനിമകളിലായി അമ്പതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. കമ്മട്ടിപ്പാടത്തിലെ 'പറ...പറ', 'ചിങ്ങമാസത്തിലെ' എന്നീ പാട്ടുകള്‍ക്കാണ് ജോണ്‍ സംഗീതം പകര്‍ന്നത്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളത്തിലെ ശ്രദ്ധേയമായ റോക്ക് ബാന്‍ഡ് അവിയലിലെ അംഗം കൂടിയായിരുന്നു.

ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനത്തിനു പിന്നാലെ, ഗിത്താറിസ്റ്റായാണ് സംഗീതരംഗത്തെ തുടക്കം.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ