ENTERTAINMENT

ഇന്ദിരാഗാന്ധിയായി കങ്കണ; 'എമര്‍ജന്‍സി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് താരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമര്‍ജന്‍സിയെന്ന ചിത്രത്തിന്‌റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ചിത്രത്തില്‍ എത്തുന്ന കങ്കണ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ആറിനാണ് ചിത്രം എത്തുക. ക്യാമറയില്‍നിന്ന് ദൂരേക്ക് നോക്കിനില്‍ക്കുന്ന പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്‌റെ 50-ാം വര്‍ഷത്തിന്‌റെ തുടക്കം എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്‌റെ റിലീസ് തീയതി കങ്കണ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സംവിധായകയായും കേന്ദ്ര കഥാപാത്രമായും ഡബിള്‍ റോളിലാണ് കങ്കണയെത്തുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തിയ കങ്കണ തന്നെ ആയിരുന്നു ടീസറിലെയും പ്രധാന ആകര്‍ഷണം.

ആനന്ദം എന്ന മലയാള ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വൈശാഖ് നായരാണ് എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്. മണികര്‍ണികാ ഫിലിംസിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും നേരത്തെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലണി നിരക്കുന്നത്. 1975 മുതല്‍ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ കാല ഘട്ടത്തെ കേന്ദ്രീകരിച്ചാണ് ചിത്രമൊരുങ്ങുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?