ENTERTAINMENT

തെന്നിന്ത്യയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം; ജാന്‍വി കപൂറിനെ മറികടന്ന് കങ്കണ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഹിന്ദി സിനിമാ നടിയായി കങ്കണാ റണാവത്ത്. തമിഴ് സംവിധായകന്‍ രാഘവ ലോറന്‍സ് നായകനായെത്തിയ 'ചന്ദ്രമുഖി 2' എന്ന ചിത്രത്തിനാണ് കങ്കണയ്ക്ക് തെന്നിന്ത്യയില്‍ ഒരു ബോളിവുഡ് നടിക്കു ലഭിക്കാവുന്ന ഏറ്റവും കൂടുതല്‍ തുക പ്രതിഫലമായി ലഭിച്ചത്.

അഞ്ച്‌ കോടി രൂപയാണ് സിനിമയ്ക്കായി കങ്കണയ്ക്ക് ലഭിച്ച പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ചന്ദ്രമുഖി 2' എന്ന ചിത്രം തമിഴില്‍ കൂടാതെ തെലുങ്ക്, ഹിന്ദീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇതോടെ ദേവരാ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനിച്ചതിന് ജാന്‍വി കപൂര്‍ പ്രതിഫലമായി വാങ്ങിയ 4 കോടി രൂപയുടെ റെക്കോഡാണ് കങ്കണ മറികടന്നത്.

അതേസമയം, 2009ല്‍ പ്രഭാസിന്റെ നായികയായി അഭിനയിച്ച തെലുങ്ക് ചിത്രം 'ഏക് നിരഞ്ജ'നില്‍ 25 ലക്ഷം രൂപയാണ് കങ്കണയ്ക്ക് പ്രതിഫലമായി ലഭിച്ചത്. പക്ഷേ കങ്കണ അന്ന് ഹിന്ദി സിനിമയിലെ ഹിറ്റ് നായികയായിരുന്നില്ല. ഹിന്ദി ചിത്രമായ 'തനു വെഡ്‌സ് മനു', 'ക്വീന്‍', 'ഫാഷന്‍', 'ക്രിഷ് 3' എന്നീ ചിത്രങ്ങളിലൂടെ കങ്കണ പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറുകയായിരുന്നു.

തലൈവി എന്ന ചിത്രത്തിന് ശേഷം കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന രണ്ടാമത്തെ തമിഴ്‌ ചിത്രമായിരുന്നു 'ചന്ദ്രമുഖി 2'. രജനീകാന്ത് നായകനായ ചന്ദ്രമുഖിയുടെ ഒന്നാം ഭാഗം വലിയ ഹിറ്റ് ആയി മാറിയത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ നിന്നുണ്ടായിരുന്നത്. പി വാസു സംവിധാനം ചെയ്ത ചിത്രം തീയേറ്ററില്‍ എത്തിയത് സെപ്റ്റംബര്‍ 28നാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ