ENTERTAINMENT

ഇന്ദിരാ ഗാന്ധിയിലേക്ക് രൂപം മാറി കങ്കണ; സെറ്റില്‍ നിന്നുള്ള ചിത്രം വൈറലാകുന്നു

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമര്‍ജന്‍സിയെന്ന ചിത്രത്തിലൂടെ നടിയില്‍ നിന്ന് തിരക്കഥാകൃത്തിലേക്കും സംവിധായികയിലേക്കുമുള്ള ചുവടുമാറ്റത്തിലാണ് കങ്കണ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ദിരാ​ഗാന്ധിയുടെ വേഷത്തിലുള്ള കങ്കണയുടെ ചിത്രം വൈറലാകുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാന മന്ത്രിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിനായി രൂപം മാറുന്ന കങ്കണയുടെ ചിത്രമാണ് വൈറലാകുന്നത്. ഷൂട്ടിങ്ങിനിടെ പകർത്തിയ കങ്കണയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇന്ദിരാ​ഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സംവിധായകയായും കേന്ദ്ര കഥാപാത്രമായും ഡബിള്‍ റോളിലാണ് കങ്കണയെത്തുന്നത്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ദിരാ ​ഗാന്ധിയുടെ വേഷത്തിലെത്തിയ കങ്കണ തന്നെ ആയിരുന്നു ടീസറിലെ പ്രധാന ആകർഷണം. ഇപ്പോഴിതാ ഇന്ദിരാ ​ഗാന്ധിയുടെ വേഷത്തിൽ മേക്കപ്പിടുന്ന കങ്കണയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. നടിയില്‍ നിന്നും തിരക്കഥാകൃത്തിലേക്കും സംവിധായകയിലേക്കുമുള്ള ചുവടുമാറ്റത്തിലാണ് താരം.

ആനന്ദം എന്ന മലയാള ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വൈശാഖ് നായരാണ് എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്. മണികര്‍ണികാ ഫിലിംസിന്‍റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും നേരത്തെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അനുപം ഖേർ, ശ്രേയസ് തൽപാഡെ, മഹിമ ചൗധരി, മിലിന്ദ് സോമൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലണി നിരക്കുന്നത്. 1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ കാല ഘട്ടത്തെ കേന്ദ്രീകരിച്ചാണ് ചിത്രമൊരുങ്ങുന്നത്.

കങ്കണയുടെ പുതിയ ചിത്രമായ ടിക്കു വെഡ്സ് ഷേരു പ്രമോഷന്റെ തിരക്കിലാണ് താരം. സായ് കബാർ ശ്രീവാസ്തവ് സംവിധാനം ചെയ്ത് ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗറുമാണ് പ്രധാന വേഷത്തില്‍. ജൂൺ 23 ന് ഒടിടി റിലീസിനൊരുങ്ങുകയാണ് ചിത്രം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്