ENTERTAINMENT

'കങ്കുവ'യില്‍ സൂര്യ വിയർക്കും! ബോബി ഡിയോള്‍ എത്തുന്നത് അനിമലിലേക്കാള്‍ 'ക്രൂരനാ'യെന്ന് നിർമാതാവ്

സൂര്യയ്ക്കും ബോബിക്കും പുറമെ ദിഷ പടാനിയും മുഖ്യവേഷം അവതരിപ്പിക്കുന്നുണ്ട്. ദിഷയുടെ ആദ്യ തമിഴ്‌ ചിത്രം കൂടിയാണിത്

വെബ് ഡെസ്ക്

സൂര്യ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'കങ്കുവ'യില്‍ പ്രതിനായക വേഷം അവതിരിപ്പിക്കുന്ന ബോളിവുഡ് താരം ബോബി ഡിയോളിനെ പുകഴ്‌ത്തി നിർമാതാവ് കെ ഇ ജ്ഞാനവേല്‍രാജ. "നിങ്ങള്‍ അനിമല്‍ എന്ന ചിത്രം കണ്ടിട്ടില്ലേ, അതിലും ക്രൂരമായ കഥാപാത്രത്തെയാണ് ബോബി സർ അവതരിപ്പിക്കുന്നത്," ജ്ഞാനവേല്‍രാജ പറഞ്ഞു.

ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. സൂര്യയ്ക്കും ബോബിക്കും പുറമെ ദിഷ പടാനിയും മുഖ്യവേഷം അവതരിപ്പിക്കുന്നുണ്ട്. ദിഷയുടെ ആദ്യ തമിഴ്‌ ചിത്രം കൂടിയാണിത്. ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നതെന്ന പ്രത്യേകതയും കങ്കുവയ്ക്കുണ്ട്.

കഴിഞ്ഞ ദിവസമാണ് കങ്കുവയിലെ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. യോലോ എന്നാണ് ഗാനത്തിന്റെ പേര്. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗാനത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് സൂര്യയും ദിഷയും എത്തിയിരിക്കുന്നത്.

കങ്കുവയ്ക്കുശേഷം പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കാർത്തിക് സുബ്ബാരാജാണ് സംവിധാനം ചെയ്യുന്നത്. 'സൂര്യ 44' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും സൂര്യ പൂർത്തിയാക്കിയിട്ടുണ്ട്. റൊമാന്റിക്ക് ആക്ഷൻ ചിത്രമായിരിക്കും 'സൂര്യ 44' എന്നാണ് കാർത്തിക് വെളിപ്പെടുത്തിയിരിക്കുന്നത്.

സൂര്യയുടെ നായികയായി പൂജ ഹെഗ്‌ഡെയാണ് എത്തുന്നത്. ജയറാം, ജോജു ജോർജ്, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, കരുണാകരൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ആർ ജെ ബാലാജിയാണ് സൂര്യയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. ഫാന്റസി ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍. 'സൂര്യ 45' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താല്‍ക്കാലിക പേര്. എ ആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍