ENTERTAINMENT

കനി കുസൃതി ബോളിവുഡിലേക്ക് ; അരങ്ങേറ്റം ഗേൾസ് വിൽ ബി ഗേൾസിലൂടെ

വെബ് ഡെസ്ക്

നവാഗതയായ സുചി തലാഠി സംവിധാനം ചെയ്യുന്ന ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതിയുടെ ബോളിവുഡ് അരങ്ങേറ്റം. ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ബോര്‍ഡിങ് സ്‌കൂളും കൗമാരപ്രായകാരിയായ മിറയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമാണ് കഥാപശ്ചാത്തലം.

2003 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രത്തിന്‌റെ ഹിന്ദി റീമേക്കാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ് .നവദമ്പതിമാരായ റിച്ച ഛദ്ദ, അലി ഫസല്‍ എന്നിവര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ്.

2003 ല്‍ സിനിമയിലെത്തിയ കനി കുസൃതി, സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെയാണ് രാജ്യാന്തര ശ്രദ്ധ നേടിയത്. ബിരിയാണിയിലെ പ്രകടനം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും വരെ നേടി കൊടുക്കുന്നതായിരുന്നു. മാത്രമല്ല നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളാ പുരസ്‌കാരങ്ങളും ബിരിയാണിലെ പ്രകടനത്തിന് താരത്തിനെ അര്‍ഹയാക്കിയിരുന്നു . ഈ വർഷം പുറത്തിറങ്ങിയ പട എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമായിരുന്നു കനി കൈകാര്യം ചെയ്തിരുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്