പ്രശസ്ത കന്നഡ സിനിമാതാരം കിഷോർ കുമാറിന്റെ അക്കൗണ്ട് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. "ഷി" എന്ന വെബ് സീരീസിലൂടെയും "ദി ഫാമിലി മാൻ" ന്റെ ആദ്യ സീസണിലൂടെയും ശ്രദ്ധേയനായ നടന്‍, '@actorkishore' എന്ന അക്കൗണ്ടിലൂടെ ട്വിറ്ററിൽ സജീവമായിരുന്നു. അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായുള്ള സന്ദേശമാണ് ഇപ്പോൾ ട്വിറ്ററിൽ താരത്തെ തിരയുന്നവർക്ക് ലഭിക്കുന്നത്. എന്നാല്‍, എപ്പോഴാണ് സസ്പെൻഡ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.
സിനിമക്കപ്പുറം സാമൂഹിക വിഷയങ്ങളിലും അദ്ദേഹം സമൂപമാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കാറുള്ള താരം, മുന്പ് കർഷകസമരത്തിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു
പോയ വര്‍ഷത്തെ ഹിറ്റ് ചിത്രമായ കാന്താരയിൽ ഫോറസ്റ്റ് ഓഫീസർ മുരളീധർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 48 കാരനായ താരം, ട്വിറ്ററിൽ മാത്രമല്ല, ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ 43,000-ത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 66,000-ത്തിലധികം ഫോളോവേഴ്‌സും താരത്തിനുണ്ട്. സിനിമക്കപ്പുറം സാമൂഹിക വിഷയങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കാറുണ്ട്. മുൻപ്, കർഷകസമരത്തിന് പൂർണ പിന്തുണയുമായി നടൻ രംഗത്തെത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തേയും പശു സംരക്ഷകരേയും കുറിച്ച് സായി പല്ലവി നടത്തിയ പരാമർശങ്ങൾ വിവാദമായപ്പോഴും താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചിരുന്നു. എൻഡിടിവിയുടെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഡിസംബർ 30 ന്, സ്വതന്ത്ര മാധ്യമങ്ങൾക്കും ഇന്ത്യൻ ജനാധിപത്യത്തിനും ഇത് കറുത്ത ദിനമാണെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ താരം സജീവമാണ്. കർണാടകയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ കാന്താരയിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. 2022 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിലും, ഇനി ഉത്തരത്തിലും അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.