ENTERTAINMENT

രണ്ടാം വാരത്തിലും മികച്ച പ്രതികരണം; 50 കോടി ക്ലബിൽ കണ്ണൂർ സ്ക്വാഡ്

സെപ്റ്റംബർ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 50 കോടി ക്ലബിൽ. കേരളത്തിന് പുറമെ ആഗോള ബോക്സ് ഓഫീസ് വരുമാനം കൂടി ചേർത്താണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വലിയ പ്രൊമോഷനൊന്നുമില്ലാതെ എത്തിയ കണ്ണൂർ സ്ക്വാഡിന് തുടക്കത്തിൽ തന്നെ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണമാണ് ഗുണമായത്.

സഹോദരൻ റോണിയുടേയും സുഹൃത്ത് മുഹമ്മദ് ഷാഫിയുടേയും തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോബി വര്‍ഗീസ് രാജാണ്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ദുൽഖറിന്റെ വേഫെറെർ വിതരണത്തിന് എത്തിച്ചു.

മമ്മൂട്ടിക്കും തിരക്കഥാകൃത്ത് റോണിക്കുമൊപ്പം അസീസ്, കിഷോർ കുമാർ, വിജയരാഘവൻ, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, തുടങ്ങിവരാണ് മറ്റ് താരങ്ങൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ