ENTERTAINMENT

വലിയ ബഡ്ജറ്റില്‍ കാന്താര 2 വരുന്നു; നവംബറില്‍ ഷൂട്ടിങ് ആരംഭിക്കും

16 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കാന്താര ലോകമെമ്പാടുമായി 400 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. റിഷാബ് ഷെട്ടിയും സംഘവും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിലാണ്. ആദ്യഭാഗത്തിലെ നായകനും സംവിധായകനുമായ റിഷാബ് ഷെട്ടിയായിരുന്നു. റിഷാബിന്റെ ജന്മനാടായ കുന്ദാപുരയിലാണ് കാന്താരയുടെ ആദ്യഭാഗം ചിത്രീകരിച്ചതെങ്കില്‍, കാന്താര 2 മംഗലാപുരത്താണ് ചിത്രീകരിക്കുക. തിരക്കഥയില്‍ പറയുന്നത് പോലെ കാടും ഭൂമിയും ജലവും എല്ലാം ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് ചിത്രീകരണത്തിനായി വേണ്ടത്.

നാല് മാസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമായിരിക്കും സിനിമയുടേത്. ആദ്യ ചിത്രത്തേക്കാള്‍ വലിയ ബഡ്ജറ്റിലായിരിക്കും കാന്താര 2 ഒരുങ്ങുക. 2024 അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.

16 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടുമായി 400 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യം കന്നഡയില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് മലയാളമുള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലും റിലീസ് ചെയ്യുകയായിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്