കാന്താര ചിത്രത്തിലെ രംഗം 
ENTERTAINMENT

മുതല്‍മുടക്ക് 16 കോടി, കളക്ഷന്‍ 230 കോടി; വിവാദങ്ങളില്‍ ഉലയാതെ കാന്താര

കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 4 കോടിയിലധികം രൂപയാണ്

വെബ് ഡെസ്ക്

തിയേറ്ററുകളില്‍ ദൃശ്യ വിരുന്നൊരുക്കിയ കാന്താര കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുന്നു. 16കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതിനോടകം നേടിയത് 230 കോടിയാണ്. സിനിമയിലെ ഗാനം സംബന്ധിച്ച് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്നു മാത്രം 4 കോടി രൂപയാണ് ചിത്രം നേടിയത്.

ഹിന്ദിയില്‍ നിന്നും ഇതിനോടകം 50കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമെന്ന നേട്ടവും കാന്താരക്കാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 5 ഡബ് ചിത്രങ്ങളുടെ പട്ടികയിലും കാന്താര ഇടംപിടിച്ചു. ഹിന്ദിയിലും ചിത്രം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഹിന്ദിയില്‍ നിന്നും ഇതിനോടകം 50കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. കര്‍ണാടകയില്‍ നിന്നും 150കോടി, ആന്ധ്രാപ്രദേശ്-തെലങ്കാന 30കോടി, തമിഴ്‌നാട് 5കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ഷന്‍

നിരവധി ഹിന്ദി സിനിമകള്‍ റിലീസിന് ചെയ്യാനിരിക്കെ അത് കാന്താരയുടെ നേട്ടത്തെ ബാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ ചിത്രത്തിന്റെ സ്വഭാവം മറ്റു ചിത്രങ്ങളെ പിന്നിലാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ച ഋഷഭ് ഷെട്ടി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്