ENTERTAINMENT

നിമിഷ സജയൻ 'സുന്ദരി'യല്ലെങ്കിലും നല്ല അഭിനയമെന്ന് യൂട്യൂബർ; രൂക്ഷമറുപടി നൽകി കാർത്തിക് സുബ്ബരാജ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമ പ്രെമോഷൻ ചടങ്ങിനിടെ നടി നിമിഷ സജയനെ കുറിച്ചുള്ള യൂട്യൂബറുടെ അനാവശ്യ ചോദ്യത്തിന് രൂക്ഷമറുപടിയുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. 'ജിഗർതണ്ട ഡബിൾ എക്സ്' പ്രെമോഷനിടെയായിരുന്നു സംഭവം.

നിമിഷ സജയൻ കാണാൻ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറൻസിന് തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെയാണ് പറയാൻ സാധിക്കുകയെന്ന് കാർത്തിക് തിരിച്ചു ചോദിച്ചു. യൂട്യൂബറുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ലെന്നും അയാളുടെ ധാരണ വളരെയധികം തെറ്റാണെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. ''നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ല, പക്ഷേ ഒരാൾ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്,'' എന്നായിരുന്നു കാർത്തികിന്റെ മറുപടി.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രൂക്ഷവിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം നിമിഷ സജയന്റെ പ്രകടനത്തെ റിലീസിന് മുമ്പ് തന്നെ നടൻ എസ് ജെ സൂര്യ പുകഴ്ത്തിയിരുന്നു. നിമിഷയുടെ പ്രകടനം ഞെട്ടിക്കുന്നതെന്നാണ് സൂര്യ വിശേഷിപ്പിച്ചത്.

നവംബർ 10 ന് ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് കേരളത്തിലും സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, ഷൈൻ ടോം ചാക്കോ, നിമിഷാ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ജിഗർതണ്ട രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. തിരുനവുക്കരാസുവാണ് ഛായാഗ്രഹണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും