കേറ്റ് വിൻസ്‌ലെറ്റ് 
ENTERTAINMENT

തടിച്ചിയെന്ന് വിളിച്ചെന്ന് കേറ്റ് വിൻസ്‌ലെറ്റ്

വെബ് ഡെസ്ക്

ടൈറ്റാനിക് ഇറങ്ങി ഇരുപത്തിയഞ്ചാം വർഷം എത്തിനിൽക്കുമ്പോൾ അന്ന് നേരിട്ട ബോഡി ഷേമിങ്ങിനെതിരെ പ്രതികരിച്ച് കേറ്റ് വിൻസ്‌ലെറ്റ്. സിനിമ പുറത്തിറങ്ങിയ കാലം മുതൽ റോസിന് തടിയല്പം കുറവായിരുന്നെങ്കിൽ ജാക്ക് രക്ഷപെട്ടേനെ എന്ന തരത്തിൽ പരിഹാസം ഉയർന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് താരം

ആരോപണങ്ങൾക്കെതിരെ ഹാപ്പി സാഡ്‌ കൺഫ്യൂസ്ഡ് എന്ന പോഡ്‌കാസ്റ്റിലാണ് ഹോളിവുഡ് താരം തുറന്നടിച്ചത്. "എന്തുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്, എനിക്ക് അത്ര തടിയില്ലായിരുന്നു" പോഡ്‌കാസ്റ്റിൽ നടി പറഞ്ഞു.

സിൽവർ ജൂബിലിയുടെ ഭാഗമായി ടൈറ്റാനിക്ക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ക്ലൈമാക്‌സ് രംഗത്തെപ്പറ്റി ശാസ്ത്രീയ വിശദീകരണവുമായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു കേറ്റ് അഭിനയരംഗത്തേക്ക് എത്തിയത്. പതിനേഴാം വയസിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കേറ്റ് വിൻസ്‌ലെറ്റ് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ സിംഹാസനം ഉറപ്പിച്ചത്.1994ൽ പുറത്തിറങ്ങിയ ഹെവെന്‍ലി ക്രീച്ചേഴ്‌സായിരുന്നു ആദ്യ ചിത്രം. 30 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരു തവണ മികച്ച നടിക്കുള്ള ഓസ്കാറും, ഗ്രാമ്മി അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് തവണ എമ്മി അവാർഡ്, മൂന്ന് ബാഫ്ത അവാർഡ്, അഞ്ച് ഗോൾഡൻ ഗ്ലോബ് എന്നിവയും താരം ഇതിനോടകം നേടി. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാറിന്റെ രണ്ടാം പതിപ്പായ ദി വേ ഓഫ് വാട്ടറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്