ENTERTAINMENT

കാതല്‍ പൂർത്തിയായി; മാത്യു ദേവസ്യയെ കാത്ത് പ്രേക്ഷകർ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷം ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ

വെബ് ഡെസ്ക്

34 ദിവസത്തെ ഷൂട്ടിന് ശേഷം കാതൽ,ദി കോറിൻ്റെ ചിത്രീകരണം അവസാനിച്ചു. പറഞ്ഞ് പൂർത്തിയാക്കാൻ വാക്കുകളില്ല എന്നും മമ്മൂക്കയോടും ജ്യോതിക മാമിനോടും സ്നേഹം മാത്രമെന്നും പറഞ്ഞാണ് മമ്മൂട്ടി കമ്പനി ട്വിറ്ററിൽ ഷൂട്ടിങ് പൂർത്തിയായത് അറിയിച്ചത്. നവംബർ 18ന് മമ്മൂട്ടിയും 21ന് ജ്യോതികയും ചിത്രത്തിലെ അവരവരുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷം ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം, മമ്മൂട്ടി നായകനാകുന്ന ചിത്രം, ജ്യോതിക മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് കാതലിന്. ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കവേ നടൻ സൂര്യ സെറ്റിൽ എത്തിയത് സോഷ്യൽ മീഡിയ ആഘോഷമാക്കിയ വാർത്തയായിരുന്നു . മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ജ്യോതികയുടെ പിറന്നാൾ ദിനമായ ഒക്ടോബർ 18 നാണ് ചിത്രം അനൗൺസ് ചെയ്തത്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട്, അനഘ അകു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയോ ബേബിയുടെ മുൻ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സാലു കെ തോമസാണ് കാതലിലും ഛായാഗ്രഹണം നിർവഹിക്കുന്നത്. മാത്യൂസ് പുളിക്കനാണ് സംഗീത സംവിധാനം. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതിനുമുൻപ് നിർമിച്ചത്. 

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ നാടകീയ സംഭവങ്ങൾ, തൃണമൂൽ-ബിജെപി എംപിമാർ ഏറ്റുമുട്ടി, സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി