ENTERTAINMENT

'സ്ക്രീനില്‍ കണ്ടത് പോലെ ആയിരുന്നില്ല, വിജയ് സേതുപതി ഞെട്ടിച്ചു'; ആദ്യകൂടിക്കാഴ്ചയെ കുറിച്ച് കത്രീന കൈഫ്

വിജയ് സേതുപതി സീനുകളെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ രസമാണ്

വെബ് ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതിയെ ആദ്യമായി കാണുമ്പോൾ താൻ അത്ഭുതപ്പെട്ടെന്ന് ബോളിവുഡ് താരം കത്രീന കൈഫ്. നേരത്തെ അദ്ദേഹത്തെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു എന്നും നേരിൽ കാണാൻ സാധിച്ചപ്പോൾ സന്തോഷമായെന്നും കത്രിന കൈഫ്. ഇരുവരും ഒരുമിച്ചഭിനയിച്ച 'മെറി ക്രിസ്മസ്' എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു കത്രീന കൈഫ്.

"ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത് ഒരു മുറിയിൽ വച്ചാണ്. അതിനു മുമ്പ് അദ്ദേഹത്തിന്റെ ഒരു സിനിമ ഞാൻ കണ്ടിരുന്നു, അതിൽ അദ്ദേഹം നരച്ച തലമുടിയും, നരച്ച താടിയുമായിരുന്നു. നേരിട്ട് കണ്ടപ്പോൾ അത്ഭുതം തോന്നി. അത് പൂർണ്ണമായും മറ്റൊരുലുക്കായിരുന്നു." കത്രീന കൈഫ് പറയുന്നു. ഈ സിനിമയിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാം എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു എന്നും കത്രീന കൈഫ് പറയുന്നു

പിന്നീട് സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതോടെ അദ്ദേഹത്തെ കൂടുതൽ അടുത്ത് മനസിലാക്കാൻ സാധിച്ചു എന്നും, അവിടെ തങ്ങൾ ഓരോരുത്തരും പ്രത്യേകിച്ച് താരപരിവേഷമൊന്നുമില്ലാതെ അവരവരായി നിന്നതുകൊണ്ട് തങ്ങൾക്ക് പെട്ടന്ന് തന്നെ പരസ്പരം മനസിലാക്കാൻ സാധിച്ചെന്നും കത്രീന കൈഫ് പറയുന്നു.

വിജയ് സേതുപതി സീനുകളെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ രസമാണെന്നു പറയുന്നു കത്രിന കൈഫ്. ഈ വ്യക്തി ഇതെല്ലം ഒരു പ്രത്യേക രീതിയിലാണല്ലോ കാണുന്നത് എന്ന് നമുക്ക് തോന്നും. അദ്ദേഹം ആളുകളെയും മനുഷ്യരെയും കാണുന്ന രീതിയാണതിൽ കാണാൻ സാധിക്കുക. എങ്ങനെ ഒരുമിച്ച് ഒരു റിഥം കണ്ടെത്താം എന്നാണ് തങ്ങൾ സിനിമയിലുടനീളം ശ്രമിച്ചത് എന്നും കത്രീന കൈഫ് പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ