ENTERTAINMENT

സൂപ്പര്‍ഹീറോ ആകാൻ കത്രീന കൈഫ്; 'സൂപ്പർ സോൾജിയർ' മാറ്റിവച്ചിട്ടില്ലെന്ന് അലി അബ്ബാസ് സഫർ

ടൈഗര്‍ 3 ആണ് കത്രീനയുടെതായി ഈ വര്‍ഷം റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ടൈഗര്‍ സിന്താ ഹേ, ബ്ലഡി ഡാഡി തുടങ്ങിയ ഹിന്ദി സിനിമകളുടെ സംവിയാകന്‍ അലി അബ്ബാസ് ഒരുക്കുന്ന സൂപര്‍ഹീറോ ചിത്രത്തില്‍ നായികയായി കത്രീനാ കൈഫ്. സൂപ്പര്‍ സോള്‍ജിയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് പ്രതികരണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാമെന്നും പ്രോജക്ട് നിര്‍ത്തി വച്ചിട്ടില്ലെന്നും സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

കത്രീന കൈഫ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം കോവിഡ് മൂലമാണ് നീണ്ട് പോയത്. സൂപ്പര്‍ സോള്‍ജിയര്‍ നേരത്തെ നടക്കേണ്ടിയിരുന്നെങ്കിലും കത്രീന ടൈഗര്‍ 2വിന്റെ ചിത്രീകരണത്തില്‍ തിരക്കിലായതും സിനിമ വൈകാന്‍ കാരണമായി

ഇരുവര്‍ക്കും മറ്റ് പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതിനാല്‍ സൂപ്പര്‍ സോള്‍ജിയറിന്റെ വര്‍ക്കുകള്‍ നീക്കി വച്ചിരിക്കുകയാണെന്നും എന്നാല്‍ സിനിമ മാറ്റിവയ്ക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അലി അബ്ബാസ് വ്യക്തമാക്കി.

ശരിയായ സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ തിരക്കൊഴിയുന്നതിന് അനുസരിച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം കത്രീനയെ സൂപ്പര്‍ ഹീറോ വേഷത്തില്‍ കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ സന്ദര്‍ഭങ്ങളെ കുറിച്ചോ മറ്റ് വിവരങ്ങള്‍ സംവിധായകന്‍ പങ്ക് വച്ചില്ല.

ടൈഗര്‍ 3 ആണ് കത്രീനയുടെതായി ഈ വര്‍ഷം റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം. സല്‍മാന്‍ ഖാനും ഇമ്രാന്‍ ഹാഷ്മിയും ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പഠാന്‍ എന്ന കഥാപാത്രമായി ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിജയ് സേതുപതി നായകനാകുന്ന മെറി ക്രിസ്മസ് ആണ് കത്രീനയുടെ മറ്റൊരു ചിത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ