ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്‌ടോപ്പിയൻ എലിയൻ ചിത്രം ഗഗനചാരിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.
മലയാളത്തിലെ ആദ്യത്തെ മോക്കുമെന്ററിയായി ഇറങ്ങുന്ന ചിത്രം ജൂൺ 21 ന് റിലീസ് ചെയ്യും. നേരത്തെ ചിത്രത്തിന്റെ പ്രിവ്യൂവിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.
'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്‌സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രം കൂടിയാണ് 'ഗഗനചാരി'.
'കള'യുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- മനു മൻജിത് , കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം- അജിത് വിനായക റിലീസ്, പിആർഒ- ആതിര ദിൽജിത്ത്.