ENTERTAINMENT

കീരവാണി വീണ്ടും മലയാളത്തിലേക്ക്; മടങ്ങി വരവ് 27 വർഷത്തിന് ശേഷം

മജീഷ്യൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കീരവാണി സംഗീതം നൽകും

എന്റർടെയ്ൻമെന്റ് ഡെസ്ക്

നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ഓസ്കർ നേട്ടത്തിന് പിന്നാലെ കീരവാണി വീണ്ടും മലയാള സിനിമയിലേക്ക്. ഗിന്നസ് പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മജീഷ്യൻ എന്ന ചിത്രത്തിലൂടെയാണ് കീരവാണി വീണ്ടും മലയാള സിനിമയിലെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന ടൈറ്റിൽ ലോഞ്ചിലും പൂജയിലും കീരവാണിയും പങ്കെടുത്തു

ചിത്രത്തിലെ മൂന്ന് ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്ന കീരവാണി സുറുമയെഴുതിയ മിഴികളെ പാട്ടും ആലപിച്ചു. വിജീഷ് സംവിധാനം ചെയ്യുന്ന മജീഷ്യൻ, വല്യത്ത് മുവീസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് ആണ് നിർമ്മിക്കുന്നത്

ഐ വി ശശിയുടെ നീലഗിരിയിലൂടെയാണ് കീരവാണി മലയാളത്തിലേക്ക് എത്തിയത്. ശേഷം സൂര്യമാനസം ഭരതൻ സംവിധാനം ചെയ്ത ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരനായി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ 27 വർഷത്തിനു ശേഷം കീരവാണി വീണ്ടും മലയാളത്തിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് സംഗീത പ്രേമികൾ

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം